Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട് നിർമ്മിക്കാൻ വായ്പക്ക് അപേക്ഷിച്ചപ്പോൾ നേരത്തെയുള്ള വായ്പ അടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക്; എടുക്കാത്ത വായ്പ എങ്ങനെ അടക്കാനെന്ന് ചോദിച്ചപ്പോൾ അത് ഞങ്ങളുടെ വിഷയമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞത് ഉദ്യോഗസ്ഥർ; പ്രശ്‌ന പരിഹാരത്തിന് രാഷ്ട്രപതിക്ക് വരെ കത്തയച്ച് ആലപ്പുഴ സ്വദേശിയുടെ പോരാട്ടം

വീട് നിർമ്മിക്കാൻ വായ്പക്ക് അപേക്ഷിച്ചപ്പോൾ നേരത്തെയുള്ള വായ്പ അടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക്; എടുക്കാത്ത വായ്പ എങ്ങനെ അടക്കാനെന്ന് ചോദിച്ചപ്പോൾ അത് ഞങ്ങളുടെ വിഷയമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞത് ഉദ്യോഗസ്ഥർ; പ്രശ്‌ന പരിഹാരത്തിന് രാഷ്ട്രപതിക്ക് വരെ കത്തയച്ച് ആലപ്പുഴ സ്വദേശിയുടെ പോരാട്ടം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: എടുക്കാത്ത വിദ്യാഭ്യാസ വായ്പ അടച്ച് തീർക്കുന്നില്ലെന്ന് പറഞ്ഞ് വീട് നിർമ്മിക്കാനുള്ള വായ്പ നിഷേധിച്ച് ബാങ്ക്. ആലപ്പുഴ സ്വദേശിയായ സദാനന്ദനാണ് ഈ ദുരനുഭവം. പുതിയ ഒരു വീട് നിർമ്മിക്കാനായാണ് സദാനന്ദൻ വായ്പയ്ക്ക് അപേക്ഷിച്ചത്. ആധാരങ്ങളും ആവശ്യപ്പെട്ട മറ്റ് രേഖകളും സമർപ്പിക്കുകയും ചെയ്തു. എന്നാൽ അവസാന നിമിഷം വായ്പ തരാൻ സാധിക്കില്ലെന്ന് പറഞ്ഞു. കാരണമന്വേഷിച്ചപ്പോൾ മകന്റെ പേരിൽ എടുത്ത വിദ്യാഭ്യാസ വായ്പയുടെ കുടിശ്ശിക ഉള്ളതായും അത് അടച്ച് തീർക്കാനുമാണ് പറഞ്ഞത്. എന്നാൽ മകനോ താനോ വായ്പ എടുത്തിട്ടില്ലെന്ന് അധികൃതരെ അറിയിച്ചിട്ടും അവർ അത് കണക്കിലെടുത്തില്ല. വായ്പ തരാൻ സാധിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വായ്പ കുടിശ്ശിക ഉള്ള ബാങ്ക് ഏതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിൽ അത് മുതുകുളം വില്ലേജിൽ തന്നെയുള്ള കോർപറേഷൻ ബാങ്കാണെന്ന് കണ്ടെത്തി. വായ്പ എടുത്തിട്ടില്ലെന്ന് ധരിപ്പിക്കാനും എങ്ങനെയാണ് ഈ വായ്പ തന്റെ പേരിലായതെന്നും പറയാനായി നിരവധി തവണ ബാങ്ക് മാനേജരെ കാണാനായി ശ്രമിച്ചെങ്കിലും നടന്നില്ല. ഓരോ തവണ ബാങ്കിൽ എത്തുമ്പോഴും വളരെ മോശമായ ഭാഷയിലാണ് ബാങ്കിലുള്ളവർ സംസാരിച്ചത്. പറയാനുള്ളത് കേൾക്കാനോ പരിഹാരം കാണാനോ ആരും തയ്യാറായിരുന്നില്ല. പകരം വായ്പ തിരിച്ചടക്കാനാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. എടുക്കാത്ത വായ്പ എങ്ങനെ തിരിച്ചടക്കാനാണെന്നാണ് സദാനന്ദൻ ചോദിക്കുന്നത്. പ്രശ്‌നത്തിന് പരിഹാരം കാണാനായും ബാങ്കിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കാനും രാഷ്ട്രപതി അടക്കമുള്ളവർക്ക് സദാനന്ദൻ കത്ത് അയച്ചിട്ടുണ്ട്.

ബാങ്കിൽ നടക്കുന്ന തട്ടിപ്പുകളും സാമ്പത്തിക ക്രമക്കേടുകളും സാധാരണക്കാരെയാണ് ബാധിക്കുന്നത്. കോടികൾ വെട്ടിച്ച് രാജ്യം വിടുന്നവർക്കെതിരെ ആരും ഒരു നടപടിയും എടുക്കുന്നില്ല. ഇതു പോലെയുള്ള സാധാരണക്കാരെ വായ്പയുടെ പേരും പറഞ്ഞ് ബുദ്ധിമുട്ടിലാക്കുന്ന സ്ഥിതിയാണ് ഇവിടെ നില നിൽക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP