Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അതിതീവ്രമഴ തുടർന്നാൽ ബാണാസുരസാഗർ അണക്കെട്ട് തുറക്കേണ്ടി വരും; സംഭരണശേഷി 773.9 മീറ്റർ എത്തിയാൽ നിയന്ത്രിത അളവിൽ വെള്ളമൊഴുക്കും; നീരൊഴുക്ക് ശക്തമായി തുടർന്നാൽ ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ശേഷം അണക്കെട്ട് തുറക്കുമെന്നും കെഎസ്ഇബി

അതിതീവ്രമഴ തുടർന്നാൽ ബാണാസുരസാഗർ അണക്കെട്ട് തുറക്കേണ്ടി വരും; സംഭരണശേഷി 773.9 മീറ്റർ എത്തിയാൽ നിയന്ത്രിത അളവിൽ വെള്ളമൊഴുക്കും; നീരൊഴുക്ക് ശക്തമായി തുടർന്നാൽ ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ശേഷം അണക്കെട്ട് തുറക്കുമെന്നും കെഎസ്ഇബി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അതിതീവ്രമഴ തുടരുകയാണെങ്കിൽ ബാണാസുര സാഗർ അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. 775.6 മീറ്ററാണ് ബാണാസുര സാഗറിന്റെ സംഭരണ ശേഷി. നിലവിൽ 771.2 മീറ്റർ എന്ന നിലയിലെത്തിയിട്ടുണ്ട്. 773.9 എന്ന നിലയിലെത്തിയാൽ നിയന്ത്രിതമായ അളവിൽ ഡാമിൽ നിന്ന് വെള്ളം തുറന്നുവിടും. കഴിഞ്ഞ വർഷം ബാണാസുര ഡാം പെട്ടെന്ന് തുറന്ന് വിടേണ്ടി വന്നതാണ് വയനാട്ടിലെ പ്രളയം രൂക്ഷമാക്കിയത്.അതി തീവ്രമായ മഴ തുടർന്നും ഉണ്ടായാൽ വെള്ളം പുറത്തുവിടുന്നതിന്റെ അളവ് കൂട്ടേണ്ടി വരും. ഡാമിന്റെ സുരക്ഷയാണ് പ്രധാനമെന്നും കെ.എസ്.ഇ.ബി പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരൊഴുക്ക് തുടർന്നാൽ നാളെ രാവിലെ എട്ട് മണിക്ക് ശേഷം എപ്പോൾ വേണമെങ്കിലും അണക്കെട്ട് തുറക്കാമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളത്തിൽ അതിതീവ്ര മഴയുടെ സാധ്യതയും ചില ജില്ലകളിൽ റെഡ് അലെർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ഇ.ബി യുടെ അധീനതയിലുള്ള ഡാമുകളിലെ നീരൊഴുക്കും ജലനിരപ്പും നിരീക്ഷിച്ച് യുക്തമായ നടപടികൾ എടുക്കുന്നതിന് തീരുമാനമായി. ചീഫ് സെക്രട്ടറിയുടേയും ദുരന്തനിവാരണ അഥോറിറ്റിയുടേയും നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്താണ് ഈ നടപടികൾ.

തമിഴ്‌നാടിന്റെ അധീനതയിലുള്ള ഡാമുകളിലെ ജലനിരപ്പ് ഇപ്പോൾ തന്നെ ഏകദേശം പൂർണ്ണമായ നിലയിൽ എത്തിയിരിക്കുന്നതിനാൽ ഷോളയാർ ഡാമിന്റെ ഒരു ഷട്ടറും പൊരിങ്ങൽകുത്ത് ഡാമിന്റെ രണ്ടു സ്ല്യയിസ് ഗേറ്റ് കളും ജില്ലാ ഭരണാധികാരികളുടെ അനുമതിയോടെ തുറന്ന് ചെറിയ തോതിൽ വെള്ളം ഒഴുക്കിത്തുടങ്ങിയിട്ടുണ്ട്. ഇടമലയാർ ഡാമിന്റെ ജലനിരപ്പ് ഇപ്പോൾ 160 മീറ്റർ താഴെയാണെങ്കിൽ തന്നെയും അവിടെയും ഡാമിന്റെ ഗേറ്റുകൾ തുറന്നു വയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ശബരിമലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതുകൂടി കണക്കിലെടുത്താകും പമ്പ, കക്കി ഡാമുകളിൽ നിന്നും ആവശ്യമെങ്കിൽ ജലം പുറത്തേയ്ക്ക് ഒഴുക്കുക. ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് ഉം അതി തീവ്ര മഴയും പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി നിരപ്പായ 2403 അടിയേക്കാൾ 15 അടി കുറവാണെങ്കിൽ പോലും കുറേശ്ശയായി വെള്ളം ആവശ്യമെങ്കിൽ പുറത്തേയ്ക്ക് ഒഴുക്കി വിടണമെന്നും തീരുമാനിച്ചിട്ടുണ്ട്.

ഏതു സാഹചര്യത്തിലും ഡാമുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനുമുൻപായി ജില്ലാ ഭരണാധികാരികളെയും ദുരന്തനിവാരണ അഥോറിറ്റിയെയും മൂൻകൂട്ടി അറിയിച്ച് മുൻകൂർ അനുമതി വാങ്ങി മാത്രമേ വെള്ളം പുറത്തേയ്ക്ക് ഒഴുക്കി വിടാൻ പാടുള്ളൂ എന്ന നിർദ്ദേശവും ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. അതിതീവ്രമഴയും ഡാമുകളിലേയ്ക്കുള്ള നീരൊഴുക്കും പ്രതീക്ഷിക്കുന്നതിനാൽ ഇതുമായി ബന്ധപ്പട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കൺട്രോൾ റൂമുകൾ പ്രവർത്തിക്കാനും ഇപ്പോൾ തുറന്നിരിക്കുന്ന മാട്ടുപ്പെട്ടി, പൊന്മുടി, കുണ്ടള ഡാമുകളിൽ നിന്ന് പുറത്തേയ്ക്ക് ഒഴുകുന്ന ജലത്തിന്റെ അളവ് ആവശ്യമെങ്കിൽ ഉയർത്താനും തീരുമാനമായിട്ടുണ്ട്.

കൃത്യമായ നിരീക്ഷണത്തോടെ ഇക്കാര്യങ്ങൾ ചെയ്യുന്നതിനായി ചീഫ് എൻജിനീയർ ഡാം സേഫ്റ്റിയെ ബോർഡ് ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP