Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബാലകൃഷ്ണപിള്ള; ഇടതുമുന്നണിയോട് കൊട്ടാരക്കര ചോദിച്ചിട്ടില്ലെന്നും കേരള കോൺഗ്രസ്-ബി ചെയർമാൻ

തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബാലകൃഷ്ണപിള്ള; ഇടതുമുന്നണിയോട് കൊട്ടാരക്കര ചോദിച്ചിട്ടില്ലെന്നും കേരള കോൺഗ്രസ്-ബി ചെയർമാൻ

കൊല്ലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കേരള കോൺഗ്രസ്-ബി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള. കൊല്ലത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീറ്റിന്റെ കാര്യത്തിൽ പാർട്ടിക്ക് പിടിവാശിയില്ല. പത്തനാപുരം സീറ്റിൽ ആരു മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും. അഴിമതിയുടെ കൂത്തരങ്ങാണ് യുഡിഎഫ് സർക്കാരെന്നും സർക്കാരിനെതിരേയുള്ള വിധിയെഴുത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും ആർ.ബാലകൃഷ്ണപിള്ള പറഞ്ഞു. ഇതോടെ കേരളാ കോൺഗ്രസ് ബിക്ക് ഇടതു മുന്നണിയിൽ നിന്ന് ഒരു സീറ്റ് മാത്രമേ കിട്ടുകയുള്ളൂവെന്നും വ്യക്തമാക്കി.

Stories you may Like

പിള്ളയ്ക്ക് കൊട്ടാരക്കരയോ ഇരവിപുരമോ ചവറയോ മത്സരിക്കാൻ ഇടതുപക്ഷം നൽകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ വി എസ് അച്യുതാനന്ദൻ എതിർത്തതോടെ ഇത് നടക്കാതെ പോവുകയായിരുന്നു. കൊട്ടാരക്കര സീറ്റ് ഇടതുപക്ഷത്തോട് ചോദിച്ചിട്ടില്ലെന്നും പിള്ള പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP