Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലചന്ദ്രകുമാറിന്റെ ഇരുവൃക്കളും തകരാറിൽ, യാത്ര ചെയ്യാനാവില്ല; സാക്ഷി വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് ബാലചന്ദ്രകുമാറിന്റെ അപേക്ഷ; പ്രോസിക്യൂഷന്റെ നീക്കം ദൂരയാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി

ബാലചന്ദ്രകുമാറിന്റെ ഇരുവൃക്കളും തകരാറിൽ, യാത്ര ചെയ്യാനാവില്ല; സാക്ഷി വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് ബാലചന്ദ്രകുമാറിന്റെ അപേക്ഷ; പ്രോസിക്യൂഷന്റെ നീക്കം ദൂരയാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സാക്ഷിവിസ്താരം ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷൻ. ഇത് സംബന്ധിച്ച് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ അപേക്ഷ നൽകി. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചത്.

ഇരുവൃക്കകളും തകരാറിലായ ബാലചന്ദ്രകുമാർ ചികിത്സയിൽ കഴിയുകയാണ്.കേസിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് വിഐപി കൈമാറിയെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പും അദ്ദേഹം പുറത്തുവിട്ടിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അടിച്ചിട്ട കോടതി നടപടികൾ പുറത്തുവിട്ട അഭിഭാഷകൻ ശ്രീജിത്ത് പെരുമനക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗികാ അതിക്രമ കേസുകൾ അടച്ചിട്ട കോടതിയിൽ വിചാരണ നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജിത്ത് പെരുമന കോടതി നടപടി പരസ്യപ്പെടുത്തിയത്.

കേസിൽ ആദ്യം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത നെടുമ്പാശ്ശേരി സർക്കിൾ ഇൻസ്‌പെകടർക്ക് സമൻസയച്ചിട്ടും വിചാരണക്ക് ഹാജരായില്ല. തുടർന്ന് ആണ് എസ്എച്ച്ഒക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എസ്എച്ച്ഒ യെ കോടതിയിൽ ഹാജരാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ വാദം തുടരുകയാണെന്നും ശ്രീജിത്ത് പെരുമന ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്. ബാലചന്ദ്ര കുമാറിനേയും കുറിപ്പിൽ പരാമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP