Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ സംഭവം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു

നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ സംഭവം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത നടപടിക്കെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജാമ്യം റദ്ദാക്കിയ നടപടി ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. മാറമ്പിള്ളി പള്ളിപ്രം ചെറുവേലിക്കുന്നത്ത് പുത്തൂക്കാടൻ വീട്ടിൽ ഇബ്രാഹിം കുട്ടി (ഇബ്രു 44) യുടെ ജാമ്യമാണ് റദ്ദാക്കിയത്.

നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ താജു എന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ ഒന്നാം പ്രതിയായ ഇയാൾക്ക് കോടതി ഉപാധികളോടെ ജാമ്യം നൽകിയിരുന്നു. വ്യവസ്ഥകൾ ലംഘിച്ച് കഴിഞ്ഞ ജനുവരിയിൽ വയനാട് പടിഞ്ഞാറേത്തറ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ പ്രതിയായതിനെ തുടർന്ന് ഇയാളുടെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

അതിന്റെ അടിസ്ഥാനത്തിൽ കോടതി ജാമ്യം റദ്ദാക്കി. ഇതിനെതിരെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസം സൃഷ്ടിച്ചു വന്നിരുന്ന നിരന്തര കുറ്റവാളിയായ ഇബ്രാഹിം കുട്ടി കാപ്പ ചുമത്തപ്പെട്ട് ഇപ്പോൾ വിയ്യൂർ ജയിലിലാണ്. പെരുമ്പാവൂർ, കുറുപ്പംപടി, നെടുമ്പാശേരി, തിരുവനന്തപുരം, വലിയതുറ, വയനാട് തുടങ്ങിയ സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, കവർച്ച, തട്ടിക്കൊണ്ട് പോകൽ, ആയുധ നിയമം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP