Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫേസ്‌ബുക്കിലെ വിദ്വേഷ പ്രചരണത്തിന് അറസ്റ്റിലായ ശ്രീജിത് രവീന്ദ്രന് ജാമ്യം; പാലക്കാട് ജില്ലാ ജയിലിന് പുറത്ത് സ്വീകരണം നൽകി യുവമോർച്ച

ഫേസ്‌ബുക്കിലെ വിദ്വേഷ പ്രചരണത്തിന് അറസ്റ്റിലായ ശ്രീജിത് രവീന്ദ്രന് ജാമ്യം; പാലക്കാട് ജില്ലാ ജയിലിന് പുറത്ത് സ്വീകരണം നൽകി യുവമോർച്ച

ജാസിം മൊയ്ദീൻ

പാലക്കാട്: ഫേസ്‌ബുക്കിൽ വിദ്വേഷപ്രചരണം നടത്തിയതിന് അറസ്റ്റിലായ അട്ടപ്പാടി കള്ളമല സ്വദേശി ശ്രീജിത് രവീന്ദ്രന് ഹൈക്കോടതി ജാമ്യം അുവദിച്ചു. ജയിലിനു പുറത്ത് ശ്രീജിത്തിന് യുവമോർച്ചയുടെ സ്വീകരണം നൽകി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഇന്നാണ് ശ്രീജിത് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. പാലക്കാട് ജില്ല ജയിലിന് പുറത്ത് വച്ചാണ് യുവമോർച്ച ജില്ലാനേതൃത്വത്തിന്റെ സ്വീകരണം നൽകിയത്.

ഡൽഹി കലാപ സമയത്ത് പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെ വർഗ്ഗീയവിദ്വേഷം പരത്തുന്ന വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന് അഗളി പൊലീസാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നത്. ഡിവൈഎഫ്ഐ, എസ്‌കെഎസ്എഫ് തുടങ്ങിയ സംഘടനകളുടെ പരാതിയിലായിരുന്നു നടപടി. സംസ്ഥാന സർക്കാർ ശ്രീജിത്തിനെ ഏകപക്ഷീയമായി കള്ളക്കേസിൽ കുടുക്കിയതാണെന്ന് യുവമോർച്ച ആരോപിച്ചു. അറസ്റ്റിലായ സമയത്തുതന്നെ ശ്രീജിത്തിന് പിന്തുണയുമായി ഉയർന്ന ബിജെപി നേതാക്കൾ രംഗത്ത് വന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP