Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202228Monday

പൊലീസ് ഉദ്യോഗസ്ഥനെതിരെ പ്രകോപനപ്രസംഗം: കെ. എം ഷാജിക്ക് ജാമ്യം

പൊലീസ് ഉദ്യോഗസ്ഥനെതിരെ പ്രകോപനപ്രസംഗം: കെ. എം ഷാജിക്ക് ജാമ്യം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ ടൗൺ സിഐക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം ഷാജി കോടതിയിൽ ഹാജരായി. ഇന്നലെ ഉച്ചയോടെയാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്. അമ്പിളി മുൻപാകെ ഹാജരായി ജാമ്യത്തിലിറങ്ങിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലുണ്ടായ വൈരാഗ്യത്തിന്റെ പേരിൽ 2018 ഡിസംബർ എട്ടിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന പൊതുയോഗത്തിൽ തനിക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് അന്നത്തെ കണ്ണൂർ സി. ഐയായിരുന്ന ശ്രീജിത്ത് കോടെരിയുടെ പരാതിയിലായിരുന്നു കെ. എം ഷാജിക്കെതിരെ പൊലിസ് കേസെടുത്തത്. ഈ കേസിലാണ് ഇന്നലെ രാവിലെ കണ്ണൂർ കോടതിയിൽ ഹാജരായി കെ. എം ഷാജി കോടതിയിൽ ഹാജരായി ജാമ്യത്തിലിറങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP