Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകളെ വിവാഹം ചെയ്തു നൽകാത്തതിലുള്ള വിരോധം മൂലം പൂർണ്ണ ഗർഭിണിയായ സ്ത്രീയെയും മാതാവിനെയും ആക്രമിച്ച സംഭവം: ഒളിവിൽ കഴിയുന്ന പ്രതിക്ക് മുൻകൂർ ജാമ്യമില്ല; ഹർജി തള്ളിയത് മഞ്ചേരി ജില്ലാ സെഷൻസ് കോടതി

മകളെ വിവാഹം ചെയ്തു നൽകാത്തതിലുള്ള വിരോധം മൂലം പൂർണ്ണ ഗർഭിണിയായ സ്ത്രീയെയും മാതാവിനെയും ആക്രമിച്ച സംഭവം: ഒളിവിൽ കഴിയുന്ന പ്രതിക്ക് മുൻകൂർ ജാമ്യമില്ല; ഹർജി തള്ളിയത് മഞ്ചേരി ജില്ലാ സെഷൻസ് കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: മകളെ വിവാഹം ചെയ്തു നൽകാത്തതിലുള്ള വിരോധം മൂലം പൂർണ്ണ ഗർഭിണിയായ സ്ത്രീയേയും മാതാവിനെയും അക്രമിച്ച് മാനഹാനി വരുത്തി. ആക്രമണം നടത്തിയത് വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം. ഒളിവിൽ കഴിയുന്ന പ്രതിയുടെ മുൻകൂർ ജാമ്യ കോടതി തള്ളി. പൂർണ്ണ ഗർഭിണിയായ യുവതിയെയും മാതാവിനെയും അക്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയത്.

കോട്ടക്കൽ രണ്ടത്താണി പൂവൻചിന വട്ടപ്പറമ്പിൽ ആഷിഖ് (26)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോൺ തള്ളിയത്. 2019 ഒക്ടോബർ 28ന് വൈകീട്ട് 6.30 നാണ് സംഭവം. പരാതിക്കാരിയുടെ പൂവൻചിനയിലെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി മകളെ വിവാഹം ചെയ്തു നൽകാത്തതിലുള്ള വിരോധം മൂലം അക്രമം നടത്തിയെന്നാണ് കേസ്. കൽപ്പകഞ്ചേരി എസ് ഐ എസ് കെ പ്രിയൻ ആണ് കേസന്വേഷണം നടത്തുന്നത്.

പ്രതി കോട്ടക്കൽ രണ്ടത്താണി പൂവൻചിന വട്ടപ്പറമ്പിൽ ആഷിഖ് സ്ത്രീകൾ മാത്രമുള്ളുവെന്ന് കരുതിയാണ് വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതെന്നും ആരോപണമുണ്ടായിരുന്നു. പൂർണ്ണ ഗർഭിണിയായ യുവതിയെയും മാതാവിനെയും അക്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത പ്രതി സ്ഥലംവിടുകയായിരുന്നു.മകളെ വിവാഹം കഴിച്ചുതരില്ലെന്ന് വീട്ടുകാർ പറഞ്ഞതിൽ പ്രതിഷേധിച്ചാണ് പ്രതി ഇത്തരത്തിൽ അക്രമവും മാനഹാനിയും ഉണ്ടാക്കിയതെന്നാണ് കേസ്. യുവാവിന്റെ ആക്രമണം കണ്ടു അയൽവാസികളും നാട്ടുകാരും ഓടിക്കൂടുകയും ചെയ്തിരുന്നു.

മാസങ്ങൾക്ക് മുമ്പ് പ്രണയത്തിൽനിന്നും പിന്മാറാൻ 20കാരനെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി പീഡിപ്പിച്ചതും മലപ്പുറം ജില്ലയിലായിരുന്നു. സംഭവം ഏറെ വിവാദമായതോടെ കേസിൽ മുങ്ങി നടന്ന പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നു പ്രതികൾ പൊലീസിൽ കഴടങ്ങുകയായിരുന്നു. യുവാവിന്റെ കാൽപാദം തീകൊണ്ടുപൊള്ളിച്ചും, ഇരുമ്പു വടികൊണ്ടു അടിച്ചും വാശീതീർത്ത പ്രതികൾ അവസാനം മുങ്ങുകയായിരുന്നു. അങ്ങാടിപ്പുറം വലമ്പൂരിലെ പെൺകുട്ടിയുടെ വീട്ടിലെത്തി മടങ്ങുന്നതിനിടെയാണ് യുവാവിനെ ക്രൂരമായി മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.

പെൺകുട്ടിയുടെ ബന്ധുവായ വലമ്പൂർ സ്വദേശി പണിക്കർകുന്നിൽ മുഹമ്മദ് ആദിൽ(22) ഇയാളുടെ സുഹൃത്തുക്കളായ വലമ്പൂർ കലംപറമ്പിൽ ഇർഷാദ് അലി(29), വൈലോങ്ങര സ്വദേശി ആലിക്കൽ ആസിഫ്(27) എന്നിവരാണ് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കഴിഞ്ഞ ജൂൺ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പാതാക്കര സ്വദേശി ചുണ്ടമ്പറ്റ നാഷിദ് അലി(20) വലമ്പൂരിലെ പെൺകുട്ടിയുടെ വീട്ടിലെത്തി മടങ്ങാൻ നോക്കുമ്പോൾ ബൈക്ക് കണ്ടില്ല. ഇത് അന്വേഷിക്കുന്നതിനിടെ ബൈക്ക് അടുത്തുള്ള കുന്നിന്മുകളിലുണ്ടെന്ന് പറഞ്ഞ് നാലംഗ സംഘം കൂട്ടിക്കൊണ്ടു പോവുകയും, പെൺകുട്ടിയുടെ ബന്ധു ഉൾപ്പെടെയുള്ള സംഘം കുന്നിന്മുകളിലെത്തിച്ചും, പിന്നീട് ഒരു വീട്ടിലും, റെയിൽവേ പാളത്തിന് സമീപവും കൊണ്ടുപോയി യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും. കത്തികൊണ്ട് ശരീരമാസകലം കുത്തി മുറിവേൽപിക്കുകയുമായിരുന്നു. ഏറെ സമയത്തെ മർദ്ദനത്തിന് ശേഷം സംഘം യുവാവിന്റെ ബന്ധുവിനെ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ബന്ധുവും യുവാവിന്റെ സുഹൃത്തുക്കളും ചേർന്നാണ് നാഷിദ് അലിയെ പെരിന്തൽമണ്ണ ആശുപത്രിയിലെത്തിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP