Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വഭാവദൂഷ്യമുള്ളവരെ സേനയിൽ വേണ്ടെന്ന് ഡിജിപി; കുറച്ചു പേരുടെ പെരുമാറ്റം സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു: മൂന്നാം മുറക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലോകനാഥ് ബഹ്‌റ

സ്വഭാവദൂഷ്യമുള്ളവരെ സേനയിൽ വേണ്ടെന്ന് ഡിജിപി; കുറച്ചു പേരുടെ പെരുമാറ്റം സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു: മൂന്നാം മുറക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലോകനാഥ് ബഹ്‌റ

തിരുവനന്തപുരം: മോശം സ്വഭാവമുള്ളവരെ സേനയിൽ വേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇത്തരക്കാരെ കണ്ടെത്തി നേരായ മാർഗത്തിലെത്തിക്കാൻ പരിശീലനം നൽകണം. എന്നിട്ടും നന്നായില്ലെങ്കിൽ സേനയിൽനിന്നു പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം മുറയ്‌ക്കെതിരേ കർശന നടപടി വേണം. കുറച്ചു പേരുടെ പെരുമാറ്റം സേനയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്നും മതസൗഹാർദം തകർക്കുന്ന സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്നും ഡിജിപി നിർദേശിച്ചു. ഐജിയും എസ്‌പിയും നിർദ്ദേശം പാലിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.

അതേസമയം അപ്രഖ്യാപിത ഹർത്താൽ നടത്തിയത് വർഗീയ വികാരം ഇളക്കിവിടാൻ ലക്ഷ്യമിട്ടാണെന്നും ഡിജിപി നേരത്തെ സ്ഥിരീകരിക്കുകയുണ്ടായി. ചിലർ ഇതിനു മനഃപൂർവം ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. അവരെ കണ്ടെത്താനുള്ള അന്വേഷണം സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്. സംഭവത്തിൽ അറസ്റ്റിലായവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അതേസമയം, വർഗീയ കലാപത്തിനു സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നു സംസ്ഥാനത്ത് മൂന്നു ദിവസത്തെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

അപ്രഖ്യാപിത ഹർത്താലും അതിന്റെ മറവിൽ നടന്ന അക്രമങ്ങളും വർഗീയ സംഘടനകൾ മുൻകൂട്ടി തയാറാക്കിയ തിരക്കഥയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. കഠ്വ സംഭവത്തിന്റെ മറപിടിച്ചു മതസ്പർധ വളർത്തുകയെന്ന ലക്ഷ്യത്തോടെ എസ്ഡിപിഐ പോലുള്ള തീവ്ര മുസ്ലിം അനുകൂല സംഘടനകളാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചതെന്നും പൊലീസ് കണ്ടെത്തി.

അറസ്റ്റിലായവരുടെ പശ്ചാത്തലം കേന്ദ്രീകരിച്ചും ഹർത്താൽ പ്രചാരണത്തിനു തുടക്കമിട്ടവരെ നിരീക്ഷിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം വർഗീയകലാപം ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് ഇനിയുമുണ്ടായേക്കാമെന്നാണു പൊലീസിന്റെ വിലയിരുത്തൽ. അതു തടയാനായി എല്ലായിടത്തും പരമാവധി പൊലീസുകാരെ വിന്യസിച്ചു സുരക്ഷ കർശനമാക്കാൻ നിർദേശിച്ചു. രാത്രിയിലടക്കം വാഹനപരിശോധനയും പട്രോളിങും ശക്തമാക്കും. പൊലീസുകാർ ഏതു സമയവും സർവസജ്ജമായിരിക്കണമെന്നു കാട്ടി ഡിജിപി സർക്കുലറും ഇറക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP