Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

ക്രിസ്തുമസ് ആഘോഷിക്കാൻ വാങ്ങിയ ചൂര മീൻ വീട്ടിലെത്തി നോക്കിയപ്പോൾ കണ്ടത് പുഴുക്കൾ നുരയ്ക്കുന്നത്; കച്ചവടക്കാരോട് പരാതിപ്പെട്ടപ്പോൾ ലഭിച്ചത് പണം തിരികെ നൽകാമെന്ന മറുപടി; കടയ്ക്കൽ ഐരക്കുഴി ചന്തയിൽ മോശം മീൻ വിറ്റവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവാവ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരാതി നൽകി

ക്രിസ്തുമസ് ആഘോഷിക്കാൻ വാങ്ങിയ ചൂര മീൻ വീട്ടിലെത്തി നോക്കിയപ്പോൾ കണ്ടത് പുഴുക്കൾ നുരയ്ക്കുന്നത്; കച്ചവടക്കാരോട് പരാതിപ്പെട്ടപ്പോൾ ലഭിച്ചത് പണം തിരികെ നൽകാമെന്ന മറുപടി; കടയ്ക്കൽ ഐരക്കുഴി ചന്തയിൽ മോശം മീൻ വിറ്റവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവാവ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരാതി നൽകി

സ്വന്തം ലേഖകൻ

കൊല്ലം: മലയാളികൾക്ക് ക്രിസ്തുമസ് ആഘോഷിക്കാൻ അത്യാവശ്യമായി വേണ്ടത് മീൻ വിഭവങ്ങളും മാംസ വിഭവങ്ങളുമാണ്. എന്നാൽ, മലയാളികളുടെ ഈ ശീലത്തെ ചൂഷണം ചെയ്യുന്ന കച്ചവടക്കാരും ധാരാളമുണ്ട്. മോശം മത്സ്യം വിൽക്കുന്നവരാണ് ഇക്കൂട്ടത്തിലെ ചിലർ. കൊല്ലത്ത് കടയ്ക്കലിൽ ചന്തയിൽ നിന്നും ചൂര മത്സ്യം വാങ്ങിയ യുവാവിന് ലഭിച്ചത് പുഴുക്കൾ നുരയ്ക്കുന്ന മീനാണ്.

ക്രിസ്മസ് ദിവസം രാവിലെ കടയ്ക്കൽ സ്വദേശി സന്തോഷ് ഐരക്കുഴി ചന്തയിൽ നിന്ന് വാങ്ങിയ ചൂര മീനാണ് പുഴുവരിച്ച നിലയിൽ കണ്ടത്. വലിയ ചൂര മീൻ നാലായി മുറിച്ചതിൽ ഒരു കഷണമാണ് സന്തോഷ് വാങ്ങിയത്. വീട്ടിലെത്തി നോക്കുമ്പോൾ മീനിൽ പുഴുക്കൾ നുരയ്ക്കുന്നു. പുഴു നുളയ്ക്കുന്ന മീനിനെക്കുറിച്ച് കച്ചവടക്കാരെ വിവരമറിയിച്ചപ്പോൾ വേണമെങ്കിൽ പണം തിരികെ നൽകാമെന്നായിരുന്നു മറുപടി.

തുടർന്ന് സന്തോഷ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ദിവസങ്ങൾ പഴക്കമുള്ളതാണ് മീനെന്ന് വ്യക്തം. ചൂരയുടെ മറ്റ് മൂന്ന് കഷണങ്ങൾ വാങ്ങിയവർ അത് ഭക്ഷിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് അറിവില്ല. ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് ഐരക്കുഴി ചന്തയിൽ മീൻ വില്പനയുള്ളത്. ക്രിസ്മസ് പ്രമാണിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുമ്പോഴാണ് പുഴുവരിച്ച മീൻ വിറ്റഴിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP