Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തനിച്ചു താമസിക്കുകയായിരുന്ന അവിവാഹിതയായ പെൺകുട്ടി പ്രസവിച്ചു; കുഞ്ഞിനെ ദമ്പതികൾക്ക് കൈമാറാനുള്ള ശ്രമം തടഞ്ഞ് അധികൃതർ

തനിച്ചു താമസിക്കുകയായിരുന്ന അവിവാഹിതയായ പെൺകുട്ടി പ്രസവിച്ചു; കുഞ്ഞിനെ ദമ്പതികൾക്ക് കൈമാറാനുള്ള ശ്രമം തടഞ്ഞ് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: അവിവാഹിതയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ മറ്റൊരു ദമ്പതികൾക്ക് കൈമാറാനുള്ള ശ്രമം ​ഗ്രാമപഞ്ചായത്ത് അധിക‍ൃതരും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഇടപെട്ട് തടഞ്ഞു. തൃശ്ശൂർ അള​ഗപ്പ ന​ഗർ പഞ്ചായത്തിലാണ് സംഭവം. വെണ്ടോരിലെ സ്വകാര്യ ടൈൽ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ജാർഖണ്ഡ് സ്വദേശിനിയായ 18 വയസുകാരി ഒരാഴ്ച മുൻപ് പ്രസവിച്ച കുഞ്ഞിനെ മറ്റാർക്കോ കൈമാറാനായിരുന്നു ശ്രമം. പെൺകുട്ടി അവിവാഹിതയാണ്. ഇതിനിടയിൽ ​ഗർഭിണിയാകുകയും കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. എന്നാൽ, കുഞ്ഞിനെ വളർത്താൻ കഴിയില്ലെന്ന നിലപാടിലായിരുന്നു പെൺകുട്ടി.

തനിച്ചു താമസിക്കുന്ന അവിവാഹിതയായ പെൺകുട്ടി കുഞ്ഞിനെ വേണ്ടെന്ന നിലപാടിലാണെന്ന് അധികൃതർക്കു വിവരം ലഭിച്ചു. മറ്റൊരു ദമ്പതിക്കു അനധികൃതമായി കുഞ്ഞിനെ കൈമാറാൻ ശ്രമിക്കുന്നുവെന്നറിഞ്ഞ് അളഗപ്പനഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനൽ മഞ്ഞളിയും ഐസിഡിഎസ് സൂപ്പർവൈസർ ബിജിമോളും പ്രദേശത്തെ അങ്കണവാടി വർക്കറും സ്ഥലത്തെത്തി. വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. അമ്മയെയും കുഞ്ഞിനെയും താൽക്കാലികമായി പുല്ലഴിയിലെ ക്രിസ്റ്റീന ഹോമിലേക്ക് മാറ്റി. പ്രായപൂർത്തിയാകും മുൻപു പെൺകുട്ടി പീഡനത്തിനിരയായോ എന്നതടക്കം വിവിധ പ്രശ്നങ്ങൾ അന്വേഷിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP