Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിസാമിനെ ജയിലിൽ ചെന്ന് കണ്ടത് ആര്? അത് ബെന്നി ബെഹന്നാൻ അല്ലെന്ന് പറഞ്ഞ് ബാബു എം പാലിശ്ശേരി; തൃശൂരിലെ കോൺഗ്രസ് നേതാവും എംഎൽഎയും പ്രതിസ്ഥാനത്ത്; നിയമസഭയിൽ പേരു വെളിപ്പെടുത്തുമെന്നും സിപിഐ(എം) എംഎൽഎ

നിസാമിനെ ജയിലിൽ ചെന്ന് കണ്ടത് ആര്? അത് ബെന്നി ബെഹന്നാൻ അല്ലെന്ന് പറഞ്ഞ് ബാബു എം പാലിശ്ശേരി; തൃശൂരിലെ കോൺഗ്രസ് നേതാവും എംഎൽഎയും പ്രതിസ്ഥാനത്ത്; നിയമസഭയിൽ പേരു വെളിപ്പെടുത്തുമെന്നും സിപിഐ(എം) എംഎൽഎ

തൃശൂർ: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊന്നക്കേസിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിസാമിനെ യൂഡിഎഫ് എംഎൽഎയും മറ്റൊരു കോൺഗ്രസ് നേതാവും സന്ദർശിച്ചുവെന്ന് ആരോപണം. നിസാമിനെ ജയിലെത്തി എംഎൽഎയും കോൺഗ്രസ് നേതാവും സന്ദർശിച്ചുവെന്ന് സിപിഐ(എം) നേതാവ് ബാബു എം പാലിശ്ശേരിയാണ് ആരോപണം ഉന്നയിച്ചത്.

ഫെബ്രുവരി മൂന്നിനാണ് എംഎൽഎ ജയിലിൽ എത്തി കൂടിക്കാഴ്ച നടത്തിയത്. ജയിൽ രേഖ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. എന്താണ് ഇവർ സംസാരിച്ചതെന്ന് വ്യക്തമല്ലെന്നും ബാബു എം പാലിശ്ശേരി പറഞ്ഞു. നിയമസഭയിൽ ഈ എംഎൽഎയുടെ പേര് വെളിപ്പെടുത്തുമെന്നും ബാബു എം പാലിശ്ശേരി വ്യക്തമാക്കി. അതേസമയം കേസന്വേഷണത്തിൽ യാതൊരു ഇടപെടലും ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പിന്നീട് ഏഷ്യാനെറ്റ് ചാനലിന്റെ ചർച്ചയിൽ തൃശൂരിൽ നിന്നുള്ള എംഎൽഎയും കോൺഗ്രസ് നേതാവുമാണെന്ന് ബാബു പാലിശ്ശേരി വ്യക്തമാക്കി.

കേസ് അട്ടിമറിക്കാൻ കോൺഗ്രസിലെ പ്രമുഖനായ എംഎൽഎ സമർദ്ദം ചെയ്ുത്തിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. നിസാമുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഈ എംഎൽഎ. മുൻപ് പല കേസുകളിലും ഈ നേതാവ് നിസാമിനെ സഹായിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർക്കുമറിയാം. കൊക്കൈൻ കേസിലും ഈ എംഎൽഎ ഇടപെട്ടതായി വാർത്തകളുണ്ടായിരുന്നു.

ബെന്നി ബഹന്നാന്റെ നേതൃത്വത്തിൽ നിസാമിനായി ചരട് വലികൾ നടക്കുന്നവെന്നത് പുറത്തുകൊണ്ടുവന്നത് മറുനാടൻ മലയാളിയാണ്. എന്നാൽ ബെന്നി ബഹന്നാന്റെ പേരല്ല താൻ പറഞ്ഞതെന്ന് ബാബു എം പാലിശ്ശേരി വ്യക്തമാക്കി. ഏതായാലും നിസാമിന്റെ ഉന്നത ബന്ധങ്ങൾ വിവരിച്ചുള്ള മറുനാടൻ വാർത്തകൾ പ്രതിപക്ഷവും ഏറ്റെടുക്കുകയാണ്. നിസാമിന്റെ കേസ് വാദിക്കുന്നത് അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണിയുടെ മകനാണെന്ന മറുനാടൻ വെളിപ്പെടുത്തലും ചർച്ചയായിട്ടുണ്ട്.

അഡ്വക്കേറ്റ് ജനറൽ സ്ഥാനത്ത് നിന്ന് ദണ്ഡപാണിയെ പുറത്താക്കണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് കോൺഗ്രസ് എംഎൽഎയെ പേരുപറയാതെ പ്രതിസ്ഥാനത്ത് നിറുത്തി ബാബു പാലിശ്ശേരി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP