Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാബു കുമാർ വധശ്രമക്കേസ്: രണ്ടാം സാക്ഷി സിപിഎം ആശ്രാമം ബ്രാഞ്ച് സെക്രട്ടറി കൂറുമാറി; പ്രതിപ്പട്ടികയിൽ ഡിവൈഎസ്‌പി സന്തോഷ് നായരടക്കം 6 പ്രതികൾ

ബാബു കുമാർ വധശ്രമക്കേസ്: രണ്ടാം സാക്ഷി സിപിഎം ആശ്രാമം ബ്രാഞ്ച് സെക്രട്ടറി കൂറുമാറി; പ്രതിപ്പട്ടികയിൽ  ഡിവൈഎസ്‌പി സന്തോഷ് നായരടക്കം 6 പ്രതികൾ

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു കുമാറിനെ വീട്ടുമുറ്റത്ത് വച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം സാക്ഷിയായ സി പി എം കൊല്ലം ആശ്രാമം ബ്രാഞ്ച് സെക്രട്ടറി ബിജോണി ദാസ് കൂറുമാറി. ബാബു കുമാറിന്റെ അയൽവാസിയും സംഭവത്തിന്റെ ദൃക്‌സാക്ഷിയുമായ ബിജോണി ദാസാണ് പൊലീസിനും സിബിഐയ്ക്കും സംഭവം കണ്ടതായി കൊടുത്ത മൊഴി കോടതിയിൽ തിരുത്തി കൂറുമാറി പ്രതി ഭാഗം ചേർന്നത്. സി ബി ഐ പ്രോസിക്യൂട്ടർ മനോജ് കുമാർ തലങ്ങും വിലങ്ങും ചോദിച്ചിട്ടും ഇയാൾ തിരുത്തിയ മൊഴിയിൽ ഉറച്ചു നിന്നു.

ബാബു കുമാറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത് ആരാണെന്നറിയില്ല. ജീണ്ട അനിയെ താൻ കണ്ടില്ല. രക്തം വാർന്നു കിടന്ന ബാബു കുമാറിന്റെ സമീപം താൻ ചെന്നപ്പോൾ ആരാണ് തന്നെ കുത്തിയതെന്ന് ബാബു സാർ തന്നോട് ചോദിച്ചു. പുഞ്ചിരി മഹേഷ് സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്ന് കുത്തിയ ആളെ തിരിച്ചറിയാതിരിക്കാൻ ബാബു കുമാർ കാഴ്ചയില്ലാത്ത ആളായിരുന്നോയെന്ന സി ബി ഐ ജഡ്ജി സനിൽ കുമാറിന്റെ ചോദ്യത്തിന് കാഴ്ച ഉള്ളയാളാണെന്ന് സാക്ഷി ഉത്തരം ബോധിപ്പിച്ചു. സംഭവം പകലായിരുന്നില്ലേയെന്ന കോടതിയുടെ ചോദ്യത്തിന് അതെയെന്നും മറുപടി ബോധിപ്പിച്ചു.

ആശുപത്രിയിൽ ബാബു കുമാറിന്റെ വിലാസം പറഞ്ഞ് കൊടുത്തത് താനാണെന്നും ഇയാൾ മൊഴി നൽകി. ഗസ്റ്റ് ഹൗസ് സംഭവം ബാബു കുമാർ വഴി പുറം ലോകമറിഞ്ഞതിൽ വച്ചുള്ള വിരോധത്താലും ജിണ്ടാ അനിയെ ഗുണ്ടാ ലിസ്റ്റിൽ പെടുത്താതിരിക്കാൻ ക്രൈം കേസ് വിവരങ്ങൾ മേലാവിലേക്ക് അയക്കരുതെന്ന് കണ്ടെയ്നർ സന്തോഷ് ആവശ്യപ്പെട്ടിട്ടും ബാബു കുമാർ വഴങ്ങാത്തതിനാലും സന്തോഷ് മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തിയാണ് കൃത്യം നിർവ്വഹിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP