Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയുടെ ഓഫീസ് വീരപ്പന്മാരുടെ ഒളിസങ്കേതമായി മാറിയിരിക്കുകയാണ്; അദ്ദേഹം വിരപ്പന്മാരെ സഹായിക്കുകയാണ്; മുഖ്യമന്ത്രിയുടെ ഓഫീസിലെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും ഈ ഇടപാടിൽ പ്രതിയാണ്; സ്വപ്ന സുരേഷിന്റെ അധാർമിക ഇടപെടലുകളിൽ ധാർമ്മിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടെന്ന്; വിമർശിച്ച് ബി ഗോപാലകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണം ഉയർത്തി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. മുഖ്യമന്ത്രിയുടെ ഓഫീസ് വീരപ്പന്മാരുടെ ഒളിസങ്കേതമായി മാറിയിരിക്കുകയാണെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.ഒന്നുകിൽ മുഖ്യമന്ത്രി വീരപ്പന്മാരുടെ തടവറയിലാണ് അല്ലങ്കിൽ അദ്ദേഹം വിരപ്പന്മാരെ സഹായിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും ഈ ഇടപാടിൽ പ്രതിയാണ്. ഈ കാര്യം താമസിക്കാതെ പുറത്ത് വരും. മുഖ്യമന്ത്രിയുടെ സെക്രട്ടറി ഇടപെട്ട സ്വപ്ന സുരേഷിന്റെ അധാർമിക ഇടപെടലുകളിൽ ധാർമ്മിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആഫീസുമായി ബന്ധപ്പെട്ട് എന്ത് അധമപ്രവർത്തനം നടന്നാലും ഉത്തരവദിത്വം മുഖ്യമന്ത്രിക്കാണന്ന് സോളാർ സംഭവ കാലത്ത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചിട്ടുള്ളതും, സി പി എം നേതാക്കൾ ഏറ്റ് പറഞ്ഞിട്ടുള്ളതുമാണ്. പറഞ്ഞ വാക്കിൽ ഉറച്ച് നിൽക്കുന്നുണ്ടെങ്കിൽ സ്വപ്നയുടെ ഇടപെടലിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാൻ കഴിയുമൊ? ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കുമൊ? നിഷേധിക്കുമൊയെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു.

ഈകൊണ്ടുവന്ന സ്വർണം ആർക്കുവേണ്ടി, എന്തിന് ചില വഴിച്ചു എന്നന്വേഷിക്കുവാനുള്ള ബാദ്ധ്യത കേന്ദ്ര ഏജൻസിക്ക് മാത്രമല്ല അഭ്യന്തരന്തര വകുപ്പിനും ഉണ്ട്. മുഖ്യമന്ത്രി ഈ ചുമതല ഏറ്റെടുക്കുമൊ? സ്വർണ്ണവും പണവും രാജ്യ ത്ത്വിധ്വംസക പ്രവർത്തനത്തിന് വിനിയോഗിച്ചിട്ടുണ്ടൊ എന്ന് അന്വേഷിക്കാർ മുഖ്യമന്ത്രി തയ്യാറാകുമൊയെന്നും എൻഐഎ അന്വേഷണംആവശ്യപ്പെടുമോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിജെപി നേതാവ് പറഞ്ഞു.

സ്വപ്നയുടെ ഇടപെടലുമായി ബന്ധപ്പെട്ട് എന്തെല്ലാം ഇടപാടുകൾ ഇത് വരെ നടന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി ഉയാടിപ്പ് സംഘം പ്രവർത്തിക്കുന്നതിന് നിരവധി തെളിവുകൾ ഉണ്ട്. സെക്രട്ടറിയെ മാറ്റിയതുകൊണ്ടൊ, സെക്രട്ടറിക്ക് നിർബന്ധിത ആവധി കൊടുത്തതു കൊണ്ട് മായ്ച്ച് കളയാൻ കഴിയുന്നതല്ല ഈ കളങ്കംവും പ്രശ്‌നങ്ങളും. ഇന്ദ്രനേയും , ചന്ദ്രനേയും കീഴടക്കിയ മുഖ്യമന്ത്രിക്ക് സ്വപ്നയുടെ മുൻപിൽ കീഴടങ്ങുന്ന ഗതികേടാണ് വരാനിരിക്കുന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP