Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

എറണാകുളം മണ്ഡലത്തിലെ പൂത്തോട്ടയിൽ അയ്യൻകാളി പ്രതിമ തകർത്തത് സിപിഎം; നവോത്ഥാനത്തിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമമെന്ന് പി.എസ്. ശ്രീധരൻ പിള്ള; പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും സംഭവത്തിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തും ബിജെപി സംസ്ഥാന അധ്യക്ഷൻ

എറണാകുളം മണ്ഡലത്തിലെ പൂത്തോട്ടയിൽ അയ്യൻകാളി പ്രതിമ തകർത്തത് സിപിഎം; നവോത്ഥാനത്തിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമമെന്ന് പി.എസ്. ശ്രീധരൻ പിള്ള; പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും സംഭവത്തിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തും ബിജെപി സംസ്ഥാന അധ്യക്ഷൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തൃപ്പൂണിത്തുറയ്ക്ക് സമീപം മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകർത്ത സിപിഎം പ്രവർത്തകരുടെ നടപടി പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. എറണാകുളം പാർലമന്റ് മണ്ഡലത്തിലെ പൂത്തോട്ടയിലാണ് പ്രതിമ തകർത്തത്. പ്രതിമ തകർത്തതുമായി ബന്ധപ്പെട്ട സിഐടിയു പ്രവർത്തകരായ സലി, സനാപ്പൻ, വിനീഷ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

കേരളത്തിലെ ഒരു വലിയ ജനവിഭാഗത്തെ വ്രണപ്പെടുത്തുന്നതും അവർക്കെതിരെ പരസ്യമായി വെല്ലുവിളി ഉയർത്തുന്നതുമായ നടപടിയാണിത്. ശക്തമായ ജനരോഷത്തെ തുടർന്നാണ് സംഭവത്തിൽ അറസ്റ്റുകൾ നടത്താൻ പൊലീസ് തയ്യാറായത്. അറസ്റ്റ് ഒഴിവാക്കാൻ ഉന്നതതലങ്ങളിൽ നിന്ന് സമ്മർദ്ദം ഉണ്ടായിരുന്നു. മൂന്ന് സിപിഎം പ്രവർത്തകരെ മാത്രമാണ് സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.

ശ്രമിക്കുന്ന സിപിഎം പ്രവർത്തകരാണ് നവോത്ഥാന നായകന്റെ പ്രതിമ തകർത്തതെന്നത് ഇവരുടെ നവോത്ഥാന നാടകം പൊളിച്ചു കാണിക്കുന്നു.അയ്യങ്കാളി പ്രതിമ തകർത്ത സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ സിപിഎം പ്രവർത്തകരെയും അതിന് പിന്നിലുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയവരെയും ഉടനടി അറസ്റ്റ് ചെയ്യണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.

മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ പൂർണ്ണമായി തകർക്കപ്പെടുകയായിരുന്നു. ഇത് ആസൂത്രിതമായ ശ്രമത്തിന്റെ ഫലമാണ്. നവോത്ഥാനത്തിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ പൂത്തോട്ട സംഭവത്തിൽ മുഴുവൻ കേരള ജനതയും ശക്തിയായി പ്രതിഷേധിക്കണമെന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP