Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന് വെള്ളിയാഴ്ച തുടക്കം

തിരുവനന്തപുരം: ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവ് ഫെബ്രുവരി 15 മുതൽ 19 വരെ തിരുവനന്തപുരം കനകക്കുന്നിൽ നടക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. കോൺക്ലേവിന്റെ ഔപചാരിക ഉദ്ഘാടനം 16ന് രാവിലെ പത്തിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവ്വഹിക്കും. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യെശോ നായക് , മന്ത്രി കെ.കെ ശൈലജ , ഡെപ്യൂട്ടി സ്പീക്കർ വി.ശശി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു, കേരള യൂണിവേ്‌ഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസിലർ പ്രൊഫ. ഡോ. എം.കെ.സി. നായർ എന്നിവർ പങ്കെടുക്കും. കോൺക്ലേവിന് മുന്നോടിയായി ഇന്ന് (ഫെബ്രുവരി 14 ന് )രാവിലെ 11 ന്് ആയുർവേദ കോളജിൽ നിന്ന് വിളംബര ഘോഷയാത്ര ആരംഭിക്കും.

രജിസ്റ്റർ ചെയ്ത 2000 പ്രതിനിധികൾ, ഗവേഷകർ, വ്യവസായ മേഖലയിലെ വിദഗ്ദ്ധർ, സർക്കാർ/സ്വയംഭരണ ഏജൻസികൾ, പ്രവാസി ഇന്ത്യക്കാർ ഉൾപ്പടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും കോൺക്ലേവിൽ പങ്കെടുക്കും.

15 ന് ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ എൽഎസ്ജി മീറ്റ് നടക്കും. പരിപാടിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കപ്പെടുന്ന ആയുഷ് പദ്ധതികൾ അവതരിപ്പിക്കും. ആരോഗ്യമന്ത്രി കെ.കെ ശൈലജ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് തദ്ദേശ സ്വയംഭരണ ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. അഡീഷണൽ ചീഫ് സെക്രട്ടറി (എൽ.എസ്.ജി.ഡി.) റ്റി.കെ ജോസ് മുഖ്യപ്രഭാഷണം നടത്തും. സൂര്യകാന്തി എക്‌സ്‌പോ ഗ്രൗണ്ടിൽ നാലു ദിവസം നീണ്ടുനില്കുന്ന ആരോഗ്യ എക്‌സ്‌പോ നടക്കും. 325 സ്റ്റാളുകളിലായി നടക്കുന്ന പ്രദർശനത്തിൽ ആയുഷിലെ എല്ലാ വിഭാഗങ്ങളും പങ്കെടുക്കും. എഡ്യുക്കേഷൻ എക്‌സ്‌പോയിൽ കേരളത്തിലെ എല്ലാ ആയുഷ് കോളേജുകളും പങ്കെടുക്കുന്നു.

16ന് രാവിലെ 11.30ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്‌സ് ഹാളിൽ ഗുഡ് ഫുഡ് കോൺക്ലേവ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. സി.കെ ഹരീന്ദ്രൻ എംഎ‍ൽഎ. അധ്യക്ഷത വഹിക്കും.

ചികിത്സാ, ഭക്ഷ്യ സംസ്‌കരണ രംഗത്തെ പ്രമുഖരും യുവ കർഷക പ്രതിഭകളും ഗുഡ് ഫുഡ് കോൺക്ലേവിൽ പങ്കെടുക്കും. 15 മുതൽ 18 വരെ പൊതുജനങ്ങൾക്കും സാമൂഹ്യ നീതി, കുടുംബശ്രീ പ്രവർത്തകർക്കുമായി ജവഹർ ബാലഭവൻ പരിസരത്ത് ആയുഷ് കുക്കറി ക്ലാസുകൾ സംഘടിപ്പിക്കും.

16 ന് ഉച്ചയ്ക്ക് 12 മുതൽ കനകക്കുന്ന് പാലസ് ഹാളിൽ ബിസിനസ് കോൺക്ലേവ് ആരംഭിക്കും.

ഇതിന്റെ ഭാഗമായി നടത്തുന്ന ഡ്രഗ് പോളിസി വർക് ഷോപ്പിൽ എൻ.എച്ച്.എം., എൻ.എ.എം. സംസ്ഥാന മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ അദ്ധ്യക്ഷത വഹിക്കും. എ.എസ്.യു. ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ഡോ. റ്റി. ഡി ശ്രീകുമാർ ഡ്രഗ് പോളിസി പരിചയപ്പെടുത്തും.

17 ന് രാവിലെ 9.30 മുതൽ കനകക്കുന്ന് പാലസ് ഹാളിൽ ബിസിനസ് മീറ്റ് ആരംഭിക്കും. ആയുഷ് അധിഷ്ഠിത ഹെൽത്ത് ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ചർച്ച ഉണ്ടാകും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചർച്ച ഉദ്ഘാടനം ചെയ്യും. ബി. സത്യൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.റ്റി.ഡി.സി. ചെയർമാൻ എം. വിജയകുമാർ മുഖ്യാതിഥിയാകും. എൻ.ബി.എച്ച്. സീനിയർ ഡയറക്ടർ ഗായത്രി വി മഹിന്ദ്രു മുഖ്യപ്രഭാഷണം നടത്തും.

18 ന് രാവിലെ രാവിലെ 9ന് കനകക്കുന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയേഴ്സ് ഹാളിൽ സ്റ്റാർട്ടപ് കോൺക്ലേവ് സംഘടിപ്പിക്കും.

കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ. സജി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും.വിദഗ്ദ്ധരും പുതുസംരംഭകരും പങ്കെടുക്കുന്ന ചടങ്ങിൽ ആയുഷ് മേഖലയിലെ സ്റ്റാർട്ടപ്പുകളെക്കുറിച്ച് വിശദമായ ചർച്ചകൾ ഉണ്ടാവും.

പത്തിന് കനകക്കുന്ന് പാലസ് ഹാളിൽ ഔഷധസസ്യ കർഷകസംഗമം നടക്കും. 19 ന് ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പദ്ധതിക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കൃഷി വകുപ്പ് മന്ത്രി വി എസ്. സുനിൽ കുമാർ, മേയർ വി.കെ. പ്രശാന്ത്, എം പി മാർ, എംഎ‍ൽഎ മാർ എന്നിവർ വിശിഷ്ടാതിഥികളാകും.

കോൺക്ലേവിന് മുന്നോടിയായി ആയുഷ് കോൺക്ലേവ് ആപ്പ് ഇന്നലെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രകാശനം ചെയ്തു. പത്രസമ്മേളനത്തിൽ നാഷണൽ ആയുഷ് മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. സുഭാഷ്, ഹോമിയോപ്പതി സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. ആർ.ജയനാരായണൻ, ഹോമിയോപ്പതി മെഡിക്കൽ എഡ്യൂക്കേഷൻ കൺട്രോളിങ് ഓഫീസർ ഡോ. സുനിൽ രാജ്, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ഉഷ കുമാരി,ഹെൽത്ത് ആൻഡ് ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, നാഷണൽ ആയുഷ് മിഷൻ സംസ്ഥാന ഡയറക്ടർ കേശവേന്ദ്രകുമാർ ഐ.എ.എസ്, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ ഡയറക്ടർ ഡോ. അനിത ജേക്കബ്, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. കെ.ജെമുന എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP