Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗികളെ ചികിത്സിക്കാം എന്നാൽ ശരീരസ്പർശം പാടില്ല; ആയുർവേദ ആശുപത്രികളിലെ ചികിത്സയ്ക്കു പരോക്ഷമായി തടയിട്ട് ആയുഷ് വകുപ്പ്

രോഗികളെ ചികിത്സിക്കാം എന്നാൽ ശരീരസ്പർശം പാടില്ല; ആയുർവേദ ആശുപത്രികളിലെ ചികിത്സയ്ക്കു പരോക്ഷമായി തടയിട്ട് ആയുഷ് വകുപ്പ്

സ്വന്തം ലേഖകൻ

പാലക്കാട്: ആയുർവേദ ആശുപത്രികളിലെ ചികിത്സയ്ക്കു പരോക്ഷമായി തടയിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ ഉത്തരവ്. ആയുർവേദ ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിക്കാനും ചികിത്സിക്കാനും അനുമതി നൽകുന്നുണ്ടെങ്കിലും ശരീരസ്പർശം പാടില്ലെന്ന രീതിയിലുള്ള ആയുഷ് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവാണ് മേഖലയിൽ ആശയക്കുഴപ്പവും ആശങ്കയും ഉയർത്തിയിട്ടുള്ളത്. ആയുർവേദ ചികിത്സയിൽ സാമൂഹിക അകലം പാലിക്കൽ നടക്കില്ല. ശരീര സമ്പർക്കവും വേണ്ടി വരും ഇതാണ് ആശയ കുഴപ്പത്തിലാക്കുന്നത്.

ആയുർവേദ ചികിത്സയിൽ പലതിലും പിഴിച്ചിലും കിഴിയും വസ്തിയും വമനവുമുൾപ്പെടെ വേണമെന്നിരിക്കേ ശരീരസമ്പർക്കം എങ്ങനെ ഒഴിവാക്കുമെന്നാണ് ഡോക്ടർമാരുടെ ചോദ്യം. ആയുർമന്ത്രാലയത്തിന്റെ തീരുമാനം അടിസ്ഥാനമാക്കിയുള്ള നടപടിക്കുപകരം ചികിത്സയുടെ അടിസ്ഥാന തത്വങ്ങൾക്കും കേന്ദ്രചട്ടത്തിനും എതിരാണ് വകുപ്പിന്റെ ഉത്തരവെന്നു ആയുർവേദ ഡോക്ടർമാർ. സ്ഥാപനങ്ങൾ എന്നിവയുടെ സംഘടനകൾ ആരോപിക്കുന്നു.

ചുമ, പനി, തലവേദന, ശ്വാസ പ്രശ്‌നങ്ങളുമുള്ളവരെ ഉടൻ ആലോപ്പതി ആശുപത്രിയിലേക്കു അയക്കാനുള്ള നിർദേശത്തിലും ദുരൂഹതയുണ്ടെന്നാണു പരാതി. അതു കോവിഡ് ആശുപത്രിയിലേക്കാണോ എന്ന് ഉത്തjവിൽ വ്യക്തമാക്കിയിട്ടില്ല. ഭൂരിഭാഗം അേലാപ്പതി ആശുപത്രികളും പൂർണമായി രോഗപ്രതിരോധ പ്രവർത്തനത്തിൽ മുഴുകിയിരിക്കേയാണ് വകുപ്പിന്റെ ഈ നടപടി.

എന്നാൽ കോവിഡ് പ്രതിരോധചട്ടം അനുസരിച്ചാണ് ഉത്തവിറക്കിയതെന്നാണ് ആയുഷ് അധികൃതരുടെ നിലപാട്. കോവിഡിന്റെ തുടക്കത്തിൽ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലുള്ളവരെ ഡിസ്ചാർജ് ചെയ്യണമെന്ന രീതിയിൽ വകുപ്പ് ഉത്തരവ് ഇറക്കിയെങ്കിലും ഡോക്ടർമാരുടെ സംഘടനകൾ രംഗത്തുവന്നതോടെ അതു തിരുത്തി. ഡെങ്കിപനി, എലിപ്പനി എന്നിവയുടെ ചികിത്സയ്ക്ക് വർഷങ്ങൾക്കു മുൻപുതന്നെ ആയുർവേദ വകുപ്പ് ചട്ടം തയാറാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP