Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അയോധ്യ കേസിൽ വിധി നാളെ വരാനിരിക്കെ സംസ്ഥാനം അതീവ ജാഗ്രതയിൽ; മുഖ്യമന്ത്രിയും ഡിജിപിയും ഗവർണറെ കണ്ടു; വിധി എന്തു തന്നെ ആയാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളെ കേരളത്തിൽ ഉണ്ടാകാവൂ എന്ന് മുഖ്യമന്ത്രി; സോഷ്യൽ മീഡിയയിലും കർശന നിരീക്ഷണം

അയോധ്യ കേസിൽ വിധി നാളെ വരാനിരിക്കെ സംസ്ഥാനം അതീവ ജാഗ്രതയിൽ; മുഖ്യമന്ത്രിയും ഡിജിപിയും ഗവർണറെ കണ്ടു; വിധി എന്തു തന്നെ ആയാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളെ കേരളത്തിൽ ഉണ്ടാകാവൂ എന്ന് മുഖ്യമന്ത്രി; സോഷ്യൽ മീഡിയയിലും കർശന നിരീക്ഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അയോധ്യാ കേസിൽ വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളെ കേരളത്തിൽ ഉണ്ടാവു എന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാബറി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായാണ് പ്രതികരിച്ചതെന്നും കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

നാളത്തെ വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണം. രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്. ഉയർന്ന മതനിരപേക്ഷ മൂല്യങ്ങളാലാവണം, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടത്. വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം എന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ വിധി നാളെ വരാനിരിക്കേ, കേരളത്തിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കേരളാ ഗവർണറുമായി കൂടിക്കാഴ്‌ച്ച നടത്തി. ഡിജിപിയും ഗവർണറെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതിയെക്കുറിച്ചും സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകളെക്കുറിച്ചും ഡിജിപി ഗവർണറെ അറിയിച്ചു.

എസ്‌പിമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിജിപി എസ്‌പിമാരുമായി വീഡിയോ കോൺഫറൻസിങ് നടത്തി. സംസ്ഥാനത്തും നവ മാധ്യമങ്ങൾ നിരീക്ഷണ വിധേയമായിരിക്കും. കരുതൽ തടങ്കലുകൾക്കും നിർദ്ദേശമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പരിശോധന നടത്തും. സോഷ്യൽ മീഡിയയിലും കർശന നിരീക്ഷണമാണ് ഏർപ്പെടുത്തുക. മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതോ സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ ആയ ഒന്നും തന്നെ പൊതു സമൂഹത്തിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കാൻ അനുവദിക്കില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അയോധ്യ കേസിൽ നാളെ വിധി പറയുക. നാളെ അവധിദിനമായിട്ടും അയോധ്യ കേസിൽ വിധി പറയാൻ അഞ്ചംഗ ഭരണഘടനാ ബഞ്ച് തീരുമാനിക്കുകയായിരുന്നു. രാവിലെ പത്തരയ്ക്ക് വിധി പ്രസ്താവം ഉണ്ടാകുമെന്നാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP