Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി അയ്മനം പഞ്ചായത്ത്; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി അയ്മനം പഞ്ചായത്ത്; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി അയ്മനത്തെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ഓൺലൈനായി നടന്ന പ്രഖ്യാപനച്ചടങ്ങിനൊപ്പം അയ്മനം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, പദ്ധതിയുടെ ഭാഗമായ 14 യൂണിറ്റുകളുടെ ഉദ്ഘാടനവും അയ്മനത്തെ കൾചർ എക്സ്പീരിയൻസ് പാക്കേജുകളുടെ പ്രഖ്യാപനവും രണ്ടാം ഘട്ട പരിശീലന പരിപാടിയുടെ ഉദ്ഘാടനവും നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. സുരേഷ് കുറുപ്പ് എംഎൽഎ മുഖ്യാതിഥിയായി ഓൺലൈനിൽ പങ്കെടുത്തു. ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാലകിരൺ, പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചൻ, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോഓർഡിനേറ്റർ കെ. രൂപേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ സമ്പൂർണമായി പഞ്ചായത്ത് പദ്ധതികളായി സംയോജിപ്പിച്ച് നടപ്പിലാക്കുക എന്നതാണു മാതൃകാ ഉത്തരവാദിത്ത ഗ്രാമം പദ്ധതി. സംസ്‌ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കി വിജയിപ്പിച്ച ആദ്യ പഞ്ചായത്തായി അയ്മനം. സഞ്ചാരികൾക്കായി പാക്കേജുകൾ നടപ്പാക്കി. സഞ്ചാരികളെ പുരാതന ക്ഷേത്രങ്ങൾ പള്ളികൾ എന്നിവിടങ്ങളിൽ കൊണ്ടു പോയി. ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി അയ്മനത്ത് ശുചീകരണം നടത്തി. വലിയമടക്കുളം, പാർക്ക് പദ്ധതികൾ നടപ്പാക്കുന്നു. ആമ്പൽ ഫെസ്റ്റ് നടത്തി സഞ്ചാരികളെ ആകർഷിച്ചു. സഞ്ചരിക്കുന്ന ശുചിമുറി തുടങ്ങി. പരിസ്ഥിതി സൗഹൃദ ടൂർ പാക്കേജ് മറ്റൊരു മാതൃക. സഞ്ചാരികളും നാട്ടുകാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇവരെ പങ്കെടുപ്പിച്ചു യോഗം ചേർന്നു. എല്ലാ വാർഡുകളിലും മാലിന്യ സംസ്കരണവും നടപ്പിലാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP