Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വരാപ്പുഴ കസ്റ്റഡി മരണത്തിൽ എവി ജോർജിനെ പ്രതി ചേർക്കില്ല; ക്രിമിനൽ കുറ്റം നടന്നതിന് ജോർജിനെതിരെ തെളിവില്ലെന്ന് നിയമോപദേശം; മുൻ മജിസ്‌ട്രേറ്റിന്റെ മൊഴിയെടുക്കാൻ അനുമതി തേടി അന്വേഷണ സംഘം; ജോർജ് പ്രതിയല്ലെന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ബന്ധുക്കൾ

വരാപ്പുഴ കസ്റ്റഡി മരണത്തിൽ എവി ജോർജിനെ പ്രതി ചേർക്കില്ല; ക്രിമിനൽ കുറ്റം നടന്നതിന് ജോർജിനെതിരെ തെളിവില്ലെന്ന് നിയമോപദേശം; മുൻ മജിസ്‌ട്രേറ്റിന്റെ മൊഴിയെടുക്കാൻ അനുമതി തേടി അന്വേഷണ സംഘം; ജോർജ് പ്രതിയല്ലെന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണ കേസിൽ ആലൂവ മുൻ റൂറൽ എസ്‌പി എവി ജേർജ്ജിനെ പ്രതി ചേർക്കില്ല. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷന്റെ നിയമ ഉപദേശത്തെ തുടർന്നാണ് തിരുമാനംക്രിമിനലൽ കുറ്റം നടന്നതായി തെളിവില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം.ഇത്രയും തെളfവുകൾ ഉണ്ടായ സാഹചര്യത്തിൽ ഇപ്പോൾ ജോർജ് കുറ്റക്കാരനല്ലെന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് ശ്രീജിത്തിന്റെ അമ്മ പ്രതികരിച്ചത്.വരാപ്പുഴ ദേവസ്വംപാടത്ത് ക്രമസമാധാന പ്രശ്‌നമുണ്ടായപ്പോൾ റൂറൽ എസ്‌പി എവി ജോർജാണ് ആർടിഎഫ് അംഗങ്ങളെ സ്ഥലത്തേക്ക് അയച്ചത്. ഈ സാഹചര്യത്തിൽ റൂറൽ എസ്‌പിക്കെതിരെയും നടപടി വേണമെന്ന് ശ്രീജിത്തിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട ആലുവ മുൻ എസ്‌പി. എ.വി. ജോർജിന്റെ പങ്ക് വെളിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിയമസഭയിലും പ്രഖ്യാപിച്ചിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുക്കാൻ ആർടിഎഫിന് പ്രത്യേകം നിൽദേശം നൽകിയതായി തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം നിയമസഭയിൽ അറിയിരുന്നു.ശ്രീജിത്തിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിൽ പൊലീസിനാണ് വീഴ്ച പറ്റിയതെന്ന് ഹൈക്കോടതി രജിസ്റ്റ്രാറുടെ അന്വേഷണ റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. റിമാൻഡ് റിപ്പോർട്ട് മജിസ്‌ട്രേട്ട് പരിഗണിച്ചില്ലെന്ന റൂറൽഎസ്‌പിയുടെ പരാതിയിലായിരുന്നു അന്വേഷണം.

ആലുവ റൂറൽ എസ്‌പി എവി ജോർജിനെ നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന സാഹചര്യത്തിലാണ് സ്ഥലംമാറ്റം. തൃശൂർ പൊലീസ് അക്കാദമിയിലേക്കാണ് എവി ജോർജിനെ സ്ഥലംമാറ്റിയത്.
വാരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള ആർടിഎഫ് അംഗങ്ങളും പ്രതിസ്ഥാനത്തുണ്ടായിരുന്നു. ആർടിഎഫ് അംഗങ്ങളായ സന്തോഷ്, സുമേഷ്, ജിതിൻ രാജ് എന്നിവരാണ് ശ്രീജിത്തിനെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. ഇവരുടെയും വരാപ്പുഴ എസ്‌ഐ, സ്റ്റേഷനിലെ മറ്റ് പൊലീസുകാർ എന്നിവരുടെ മർദ്ദനമേറ്റാണ് ശ്രീജിത്ത് മരിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ ആർടിഎഫ് അംഗങ്ങളായ മൂന്നു പേരെയും വരാപ്പുഴ എസ്‌ഐയെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.

വരാപ്പുഴയിൽ വീട് കയറി ആക്രമിച്ചതിന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായി പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷമാണ് ശ്രീജിത്ത് മരിച്ചത്. പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്തിന് ക്രൂരമർദ്ദനം ഏറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കസ്റ്റഡി മർദ്ദനമെന്ന ബന്ധുക്കളുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ചികിത്സയിലായിരുന്ന ശ്രീജിത്ത് മരിച്ചത്.
ശ്രീജിത്ത് ഉൾപ്പെടെ പതിനഞ്ചോളം വരുന്ന അക്രമികൾ വാസുദേവനെ വീട്ടിൽ കയറി ആക്രമിച്ചുവെന്നാണ് കേസ്. ഇതിൽ മനംനൊന്ത് വാസുദേവൻ ജീവനൊടുക്കിയതോടെയാണ് ശ്രീജിത്ത് അടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ ആരോഗ്യനില വഷളായ ശ്രീജിത്തിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

ഏറെ വിവാദമായ സംഭവത്തിൽ ഐ.ജി ശ്രീജിത്തിനെ ഡി.ജി.പി അന്വേഷണ ചുമതല ഏൽപ്പിക്കുകയായിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്ത മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തതിന് പുറമെ മറ്റ് പൊലീസുകാരെയും ശ്രീജിത്തിന്റെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുകയായിരുന്നു.

വരാപ്പുഴ കസ്റ്റഡി മരണ കേസിൽ ആരോപണ വിധേയനായ എറണാകുളം റൂറൽ എസ്‌പി വിഎ ജോർജിനെ പൊലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയ നടപടിയെ വിമർശിച്ചു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഇത്തരമൊരു കുറ്റകൃത്യത്തിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥൻ പൊലീസുകാരെ പരിശിലീപ്പിക്കാൻ യോഗ്യനല്ലെന്നും മറ്റേതെങ്കിലും അപ്രധാന തസ്തികയിലേക്കാണു മാറ്റേണ്ടിയിരുന്നതെന്നും അന്ന് കമ്മീഷൻ ചെയർമാൻ ഉൾപ്പടെ അഭിപ്രായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP