Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ബാലികയെ നിരന്തരം പീഡിപ്പിച്ചു; ആറ് വർഷം ബലാത്സംഗ കേസിൽ ശിക്ഷ അനുഭവിച്ച പ്രതി പോക്‌സോ കേസിൽ അറസ്റ്റിൽ; പ്രതി ബാലികയെ പീഡിപ്പിച്ചത് സ്‌കൂളിൽ നിന്ന് ഓട്ടോയിൽ വീട്ടിലേക്ക് എത്തിക്കുന്ന വഴി

മറുനാടൻ ഡെസ്‌ക്‌

കാസർഗോഡ്: ബാലികയെ പീഡിപ്പിച്ച കേസിൽ പീഡനക്കേസിൽ മുൻപ് ആറ് വർഷം ജയിൽ ശിക്ഷ അനുഭവിച്ച പ്രതി അറസ്റ്റിൽ. ബാലികയെ 2019 ജൂൺ മുതൽ 2020 ജനുവരി 21 വരെയുള്ള കാലയളവിൽ പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കൈയാല മൂല സ്വദേശി ഭാസ്‌കരനെ പൊലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാൾ ബലാത്സംഗ കേസിൽ ആറ് വർഷം തടവ് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

പ്രതിയുടെ ഓട്ടോറിക്ഷയിലാണ് ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബാലിക സ്ഥിരമായി സ്‌കൂളിൽ പോയിരുന്നത്. കഴിഞ്ഞ ദിവസമാണ് പീഡനവിവരം കുട്ടി വീട്ടുകാരോട് പറയുന്നത്. വീട്ടുകാർ ചൈൽഡ് ലൈനിനു വിവരം നൽകുകയും ചൈൽഡ് ലൈൻ പ്രവർത്തകരാണ് പൊലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ചുടൻ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP