Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ച് രൂപ ചില്ലറ നൽകാത്തതിന് വീട്ടമ്മയെ ഓട്ടോ ഡ്രൈവർ മർദ്ദിച്ചു; 35 രൂപ മാത്രം ഉണ്ടായിരുന്ന ഓട്ടോ ചാർജ്ജിന് 500 രൂപ നൽകിയപ്പോൾ ബാക്കി നൽകിയത് 450 രൂപ മാത്രം; 10 രൂപ കൂടി കിട്ടാനുണ്ടെന്ന് പറഞ്ഞതോടെ ഓട്ടോ ഡ്രൈവർ അസഭ്യവർഷം വീട്ടമ്മയെ മർദ്ദിച്ചു

അഞ്ച് രൂപ ചില്ലറ നൽകാത്തതിന് വീട്ടമ്മയെ ഓട്ടോ ഡ്രൈവർ മർദ്ദിച്ചു; 35 രൂപ മാത്രം ഉണ്ടായിരുന്ന ഓട്ടോ ചാർജ്ജിന് 500 രൂപ നൽകിയപ്പോൾ ബാക്കി നൽകിയത് 450 രൂപ മാത്രം; 10 രൂപ കൂടി കിട്ടാനുണ്ടെന്ന് പറഞ്ഞതോടെ ഓട്ടോ ഡ്രൈവർ അസഭ്യവർഷം വീട്ടമ്മയെ മർദ്ദിച്ചു

കൊച്ചി: അഞ്ചു രൂപ അധികമായി ചോദിച്ച ഓട്ടോ ഡ്രൈവർ വീട്ടമ്മയെ മർദ്ദിച്ചു. ആലുവയിലാണ് സംഭവം. അഞ്ച് രൂപ ചില്ലറ നൽകിയില്ലെന്ന് ആരോപിച്ചാണ് ഡ്രൈവർ വീട്ടമ്മയെ മർദ്ദിച്ചത്. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്ക് എതിരെ പൊലീസ് കേസെടുത്തു. എന്നാൽ വീട്ടമ്മ ആക്രമിച്ചെന്ന് കാണിച്ച് ഓട്ടോ ഡ്രൈവറും ചികിത്സയിലാണ്.

എറണാകുളം ആലങ്ങാട് സ്വദേശി നീതയ്ക്കാണ് ആലുവ റെയിൽവെ സ്റ്റേഷൻ പരിസരത്ത് വച്ച് ഓട്ടോ ഡ്രൈവറുടെ മർദ്ദനമേറ്റത്. സംഭവത്തെക്കുറിച്ച് നീത പറയുന്നതിങ്ങനെ: മകളുടെ പ്ലസ് വൺ പ്രവേശനത്തിനായി തൃശൂരിൽ പോയി മടങ്ങിയ നീത ആലുവയിൽ ബസിറങ്ങി രണ്ട് കിലോമീറ്റർ അകലെയുള്ള റെയിൽവെ സ്റ്റേഷനിലേക്ക് ഓട്ടോ വിളിച്ചു.

സ്റ്റേഷനിൽ എത്തിയപ്പോൾ ഓട്ടോകൂലിയായി ഡ്രൈവർ 40 രൂപ ആവശ്യപ്പെട്ടു. ചില്ലറയായി 35 രൂപ മാത്രം ഉണ്ടായിരുന്നതിനാൽ 500 രൂപയുടെ നോട്ടു നൽകി. തുടർന്ന് ചില്ലറ മാറ്റാനായി അടുത്ത കലവയിലേക്ക് ഓട്ടോയുമായി പോയ ഡ്രൈവർ ചില്ലറ മാറ്റിയ ശേഷം 450 രൂപ ബാക്കി തന്നു. തനിക്ക് 10 രൂപ കൂടി കിട്ടാനുണ്ടെന്ന് പറഞ്ഞതോടെ ഓട്ടോ ഡ്രൈവർ അസഭ്യവർഷം ആരംഭിക്കുകയായിരുന്നെന്ന് നീത പറയുന്നു. തുടർന്ന് റെയിൽവെ സ്റ്റേഷന്റെ എതിർദിശയിലേക്ക് ഓട്ടോ ഓടിച്ച് പോകാൻ ശ്രമിച്ചു.

നീത ബഹളം വച്ചതോടെ അടുത്തൊരു സ്‌കൂളിലേക്ക് ഓട്ടോ ഓടിച്ച് കയറ്റി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ അവശയായ നീത എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ യാത്രലക്കൂലി ചോദിച്ചതിന് നീത മർദ്ദിക്കുകയായിരുന്നു എന്നാണ് ആലുവ സ്വദേശിയായ ഡ്രൈവർ ലത്തീഫ് പറയുന്നത്. ലത്തീഫ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ലത്തീഫ് പൊലീസ് നിരീക്ഷണത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP