Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിജി പരീക്ഷ നടത്താൻ സ്ഥലമില്ലെങ്കിൽ രോഗികളെ പടിക്കുപുറത്താക്കും; കിടപ്പുരോഗികളെ വരെ വാർഡിൽ നിന്ന് ഒഴിപ്പിച്ച് വരാന്തയിലാക്കി; തലസ്ഥാനത്ത് മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ പ്രതിഷേധം

പിജി പരീക്ഷ നടത്താൻ സ്ഥലമില്ലെങ്കിൽ രോഗികളെ പടിക്കുപുറത്താക്കും; കിടപ്പുരോഗികളെ വരെ വാർഡിൽ നിന്ന് ഒഴിപ്പിച്ച് വരാന്തയിലാക്കി; തലസ്ഥാനത്ത് മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരീക്ഷ നടത്താൻ രോഗികളെ വരാന്തയിലാക്കി മെഡിക്കൽ കോളേജ് അധികൃതർ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ് സംഭവം. നാളെ രാവിലെ 8 മണിക്ക് പി ജി വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്താൻ ആണ് ബെഡുകളിൽ നിന്നും രോഗികളെ ഒഴിപ്പിച്ചത്. 4 ആം വാർഡിലെ തീവ്ര പരിചരണം ആവശ്യമുള്ള രോഗികളെ ആണ് രാത്രി 9 മണിയോട് കൂടി ബെഡിൽ നിന്നും ഒഴിപ്പിച്ചത്.

8 മണിയോടെ കൂടി സന്ദർശകരും പോയ ശേഷം ആണ് ഇത്. ഈ രോഗികളിൽ എല്ലാരും സ്വയം നടക്കാനോ എഴുന്നേറ്റിരിക്കാനോ കഴിയാത്ത കിടപ്പിലായവർ ആണ്. മാറ്റിയ എല്ലാപേർക്കും ഭക്ഷണം നൽകാനും മൂത്രം പോകാനും ട്യൂബ് ഇട്ടിട്ടുള്ളവർ. സ്ത്രീകൾ മാത്രം കൂട്ടിരിപ്പിക്കാരായുള്ള വാർഡിൽ ആണ് ഈ കിടപ്പ് രോഗികളെ ബെഡിൽ നിന്നും ഒഴിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP