Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാമ്പത്തിക ബാധ്യത താങ്ങാനാകാത്തത്; ഓഡിറ്റോറിയങ്ങൾക്ക് നിയന്ത്രണവിധേയമായി പ്രവർത്തനാനുമതി നൽകണം; മുഖ്യമന്ത്രിയോട് ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ

സാമ്പത്തിക ബാധ്യത താങ്ങാനാകാത്തത്; ഓഡിറ്റോറിയങ്ങൾക്ക് നിയന്ത്രണവിധേയമായി പ്രവർത്തനാനുമതി നൽകണം; മുഖ്യമന്ത്രിയോട് ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓഡിറ്റോറിയങ്ങൾക്ക് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഓഡിറ്റോറിയം ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ലോക് ഡൗണിനെ തുടർന്ന് മേഖല സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അമ്പലങ്ങളിലും പള്ളികളിലും വെച്ച് വിവാഹ ചടങ്ങുകൾ നിയന്ത്രണ വിധേയമായി നടത്തുന്നതിന് അനുവാദം നൽകിയത് പോലെ ഓഡിറ്റോറിയങ്ങൾക്കും അനുവാദം നൽകുകയാണെങ്കിൽ ഈ മേഖലക്ക് പിടിച്ച് നിൽക്കാനാകും. രണ്ട് മീറ്റർ സ്ക്വയറിൽ ഒരാൾ എന്ന നിലയിൽ സീറ്റുകൾ ക്രമീകരിച്ച് സാമൂഹിക അകലം പാലിച്ച് വിവാഹങ്ങളും മറ്റ് ചടങ്ങുകളും നടത്താനുള്ള സൗകര്യം ഓഡിറ്റോറിയങ്ങൾക്കുണ്ട്. സദ്യാലയത്തിലും ഇത്തരത്തിൽ സാമൂഹിക അകലം പാലിക്കാനാകും. ഇതിന്റെ സാധ്യതകൾ പരിശോധിച്ച് ഓഡിറ്റോറിയങ്ങൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നതിന് അനുവാദം നൽകണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിപ്പിക്കുന്നതിനായി പല ഓഡിറ്റോറിയങ്ങളും തുറന്ന് നൽകി കഴിഞ്ഞതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ലോക് ഡൗണിനെ തുടർന്ന് ഓഡിറ്റോറിയങ്ങളിൽ നടത്താൻ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന വിവാഹങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾ ക്യാൻസൽ ചെയ്യേണ്ടിവന്നു. സർക്കാർ നിർദ്ദേശപ്രകാരം അഡ്വാൻസ് തുക പരാതിക്ക് ഇട നൽകാത്ത വിധത്തിൽ സമയബന്ധിതമായി മടക്കി നൽകാനും സാധിച്ചിട്ടുണ്ട്.

ഓഡിറ്റോറിയങ്ങൾ നിർമ്മിക്കുന്നതിനും അവ പുതുക്കിപ്പണിയുന്നതിനും വേണ്ടി വലിയ തുകകളാണ് ഉടമകൾ ബാങ്കുകളിൽ നിന്നും വായ്പയായി എടുത്തിട്ടുള്ളത്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം മാത്രമാണ് ഉടമകൾക്ക് ലോൺ തിരിച്ചടയ്ക്കുന്നതിനുള്ള ഏക വരുമാന മാർ​ഗം. നിലവിൽ അതിന് പേലും സാധിക്കാത്ത അവസ്ഥയിലാണ് പല ഓഡിറ്റോറിയം ഉടമകളും. മറ്റ് എല്ലാ മേഖലകളും പോലെ തന്നെ ഈ മേഖലയും വലിയ പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തിൽ ശാരീരിക അകലം പാലിക്കുന്നതിനുള്ള സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് ഓഡിറ്റോറിയങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് പ്രസിഡന്റ് ആനന്ദ് കണ്ണശയും ജനറൽ സെക്രട്ടറി മോഹനൻ നായരും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP