Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമം; സ്ത്രീ ബഹളം വച്ചതോടെ രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ സഹായിച്ചത് സംഭവസ്ഥലത്തു നിന്നും വീണ് കിട്ടിയ മൊബൈൽ ഫോൺ; അസം സ്വദേശിയായ ലോഡിങ് തൊഴിലാളി അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമം; സ്ത്രീ ബഹളം വച്ചതോടെ രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ സഹായിച്ചത്  സംഭവസ്ഥലത്തു നിന്നും വീണ് കിട്ടിയ മൊബൈൽ ഫോൺ; അസം സ്വദേശിയായ ലോഡിങ് തൊഴിലാളി അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത് ആസ്സാം സ്വദേശിയായ ലോഡിങ് തൊഴിലാളി. സ്ത്രീ ബഹളംവെച്ചതോടെ രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ സഹായിച്ചത് സംഭവസ്ഥലത്തു നിന്നും വീണ് കിട്ടിയ മൊബൈൽ ഫോൺ. വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ ഇന്ന് വേങ്ങര പൊലീസാണ് അറസ്റ്റു ചെയ്തത്. .ആസാം ലക്കിപ്പുർ സ്വദേശി പ്രഹിദ് കോച്ച്. (38)നെയാണ് എസ്‌ഐ.മുഹമ്മദ് റഫീഖ് അറസ്റ്റ് ചെയ്തത്.

ലോഡിങ് തൊഴിലാളിയായ പ്രഹിദ് കോച്ച് നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് നിർമ്മാണ വസ്തുക്കളുമായിപകൽ സമയത്ത് എത്തിയിരുന്നു. വസ്തു വിറക്കി പോയ ശേഷം ബുധനാഴ്ച രാത്രി രണ്ടു മണിയോടെ ഇയാൾ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ എത്തുകയും വീട്ടമ്മയെ അക്രമിക്കുകയുമായിരുന്നു. സ്ത്രീയുടെ ബഹളത്തിനിടെ രക്ഷപ്പെട്ട പ്രതിയുടെ മൊബൈൽ ഫോൺ സംഭവസ്ഥലത്തു നിന്നും കിട്ടിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

അതേ സമയം നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി 26കാരിയെ പീഡിപ്പിച്ചകേസിലെ പ്രതിയുടെ ജാമ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. വീട്ടിലെ ബാത്ത് റൂമിൽ വച്ചാണ് പ്രതി വീട്ടമ്മയെ. പീഡിപ്പിച്ചത്. വീട് നിർമ്മാണം കാണാനെത്തിയതായിരുന്നു വീട്ടമ്മ. പീഡിപ്പിച്ച ശേഷം സംഭവം പുറത്തുപറഞ്ഞാൽ വകവരുത്തുമെന്ന ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നിരുന്നു. വീട്ടമ്മയെ ബലാൽസംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷയാണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയത്.

തിരൂരങ്ങാടി വെള്ളിലക്കാട് പട്ടാളത്തിൽ സന്തോഷ് (39) ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 മെയ് മൂന്നിന് വൈകീട്ട് 5.30നാണ് സംഭവം. 26കാരിയായ പരാതിക്കാരിയുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ബാത്ത് റൂമിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. പോക്സോ കേസിൽ പ്രതിയായ സന്തോഷ് തിരൂർ സബ്ജയിലിൽ കഴിഞ്ഞു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP