Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരോഗ്യ വകുപ്പിന്റെ ഇ ഹെൽത്ത് വെബ് സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമം; രേഖകളൊന്നും നഷ്ടമാകാതിരുന്നത് ഏത് തരത്തിലുള്ള സൈബർ ആക്രമണത്തെയും പ്രതിരോധിക്കാനുള്ള സംവിധാനം നിലവിലുള്ളതിനാൽ എന്ന് മന്ത്രി കെ കെ ശൈലജ ടീച്ചർ

ആരോഗ്യ വകുപ്പിന്റെ ഇ ഹെൽത്ത് വെബ് സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമം; രേഖകളൊന്നും നഷ്ടമാകാതിരുന്നത് ഏത് തരത്തിലുള്ള സൈബർ ആക്രമണത്തെയും പ്രതിരോധിക്കാനുള്ള സംവിധാനം നിലവിലുള്ളതിനാൽ എന്ന് മന്ത്രി കെ കെ ശൈലജ ടീച്ചർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ ഇ ഹെൽത്ത് വെബ് സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നെങ്കിലും രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. വെബ് സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നിട്ടുണ്ട്. വിവരങ്ങളൊന്നും നഷ്ടപ്പെടാതിരുന്നത് ഏത് തരത്തിലുള്ള സൈബർ ആക്രമണത്തെയും പ്രതിരോധിക്കാനുള്ള സംവിധാനം നിലവിലുള്ളതിനാൽ എന്നും മന്ത്രി വ്യക്തമാക്കി.

ഇ-ഹെൽത്തിന്റെ വെബ്സൈറ്റിൽ ഇ-ഹെൽത്ത് സംവിധാനത്തെപ്പറ്റി പൊതുജനങ്ങളറിയേണ്ട പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. ബാഹ്യമായ എല്ലാ ഇടപെടലുകളും, ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങളും അപ്പോൾ തന്നെ തിരിച്ചറിയുന്നതിനും പ്രതിരോധ മാർഗങ്ങൾ തീർക്കുന്നതിനുമുള്ള സുശക്തമായ സംവിധാനമാണ് നിലവിലുള്ളത്. ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നപ്പോൾ തന്നെ വെബ്സൈറ്റിലെ എല്ലാ രേഖകളും ബ്ലോക്ക് ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇ-ഹെൽത്ത് പ്രോജക്ടിന്റെ മുഴുവൻ രേഖകളും ഫയൽ ഫ്ളോ സംവിധാനവും സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ഡേറ്റ സെന്ററിൽ ഹോസ്റ്റ് ചെയ്തിട്ടുള്ളതിനാൽ ഏത് തരത്തിലുള്ള സൈബർ അറ്റാക്കിനേയും പ്രതിരോധിക്കാനുള്ള സംവിധാനമാണ് നിലവിലുള്ളതെന്നും അതിനാൽ തന്നെ ഒരു വിവരവും നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP