Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാറശ്ശാലയിൽ കിണർ കുഴിക്കുന്നതിനിടെ തൊഴിലാളിയെ മുകളിൽ നിന്ന് കല്ലിട്ട് കൊലപ്പെടുത്താൻ ശ്രമം; ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം

പാറശ്ശാലയിൽ കിണർ കുഴിക്കുന്നതിനിടെ തൊഴിലാളിയെ മുകളിൽ നിന്ന് കല്ലിട്ട് കൊലപ്പെടുത്താൻ ശ്രമം; ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാറശാലയിൽ കിണർ കുഴിക്കുകയായിരുന്ന തൊഴിലാളിയെ മുകളിൽ നിന്നും കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം. പാറശ്ശാല സ്വദേശി സാബുവിനാണ് സുഹൃത്തിന്റെ കല്ലേറിൽ പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.

പണി നടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ കല്ലുകളെടുത്ത് ഇടുകയായിരുന്നു. കല്ല് ദേഹത്ത് വീണ് കുഴഞ്ഞ് കിണറ്റിനുള്ളിലേക്ക് വീണുപോയ സാബുവിനെ ഫയർ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.

ബിനുവിനെ പൊലീസ് തിരയുകയാണ്. ഇയാൾ ഒളിവിൽ പോയതായാണ് സൂചന.സാബുവും ബിനുവും നേരത്തെ ഒരുമിച്ച് ജോലിചെയ്യുന്നവരായിരുന്നു. കൂലിത്തർക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സാബു നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്.

ബിനുവിന് തന്നോട് മുൻ കാല വൈരാഗ്യമുണ്ടെന്നും തന്നെ കൊല്ലാൻ ശ്രമിച്ചതാണെന്നും പരിക്കേറ്റ സാബു പറഞ്ഞു. അസഭ്യം വിളിച്ചു പറഞ്ഞുവെന്നും കൊല്ലാനായി രണ്ട് പ്രാവശ്യം കിണറ്റിലേക്ക് കല്ലെടുത്തിട്ടുവെന്നും സാബു പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP