Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മരിച്ചത് കോവിഡ് ബാധിച്ചല്ല; കാർത്തികിന്റെ പരിശോധനാ ഫലം നെഗറ്റീവെന്ന് ഡിഎംഒ; യുവാവിന്റെ എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും; മരണം സംഭവിച്ചത് കോവിഡ് ലക്ഷണങ്ങൾ സംശയിച്ച ഡോക്ടർമാർ വെന്റിലേറ്റർ ഉൾപ്പെടെ ക്രമീകരിച്ച്, മഞ്ചേരി മെഡിക്കൽ കോളജിലേക്ക് ആംബുലൻസിൽ എത്തിക്കുന്നതിനിടെ

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മരിച്ചത് കോവിഡ് ബാധിച്ചല്ല; കാർത്തികിന്റെ പരിശോധനാ ഫലം നെഗറ്റീവെന്ന് ഡിഎംഒ; യുവാവിന്റെ എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും; മരണം സംഭവിച്ചത് കോവിഡ് ലക്ഷണങ്ങൾ സംശയിച്ച ഡോക്ടർമാർ വെന്റിലേറ്റർ ഉൾപ്പെടെ ക്രമീകരിച്ച്, മഞ്ചേരി മെഡിക്കൽ കോളജിലേക്ക് ആംബുലൻസിൽ എത്തിക്കുന്നതിനിടെ

സ്വന്തം ലേഖകൻ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിന്റെ മറണം കോവിഡ് ബാധിച്ചല്ലെന്ന് റിപ്പോർട്ട്. പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസറാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുവാവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നും ഡിഎംഒ വ്യക്തമാക്കി. കോയമ്പത്തൂരിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് നിരീക്ഷണത്തിലായിരുന്നു. യുവാവിന്റെ എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. ഈ റിപ്പോർട്ടു കൂടി കിട്ടിയാലേ മരണകാരണം എന്താണെന്ന് പറയാൻ കഴിയൂവെന്നും ഡിഎംഒ വ്യക്തമാക്കി.

അട്ടപ്പാടി വരഗംപാടി ഊരിലെ 23 വയസുള്ള കാർത്തിക്കാണ് മരിച്ചത്. വൃക്ക രോഗത്തിന് ചികിൽസയിലിരിക്കെ പനി ലക്ഷണങ്ങൾ സംശയിച്ച് പെരിന്തൽമണ്ണ സഹകരണ ആശുപത്രിയിൽ നിന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു മരണം. കോയമ്പത്തൂരിൽ നിന്ന് വനപാതയിലൂടെ നടന്നെത്തിയ യുവാവിനെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാതെ വീട്ടിൽ നിരീക്ഷണത്തിലാക്കി ആരോഗ്യ വിഭാഗം വീഴ്ച വരുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഏപ്രിൽ 29ന് കോയമ്പത്തൂരിൽ നിന്ന് വനപാതയിലൂടെ നടന്നാണ് കാർത്തിക് എത്തിയത്. യാത്രയിൽ ചില സുഹൃത്തുക്കളും ഉണ്ടായിരുന്നു. വീട്ടിൽ തന്നെ നിരീക്ഷണത്തിലായിരുന്ന യുവാവിന് വയറുവേദന അനുഭവപ്പെട്ട് കഴിഞ്ഞ ആറിന് കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ സ്വയം ചികിത്സ തേടി. യുവാവ് കോവിഡ് നിരീക്ഷണത്തിലിരുന്ന ആളാണെന്ന് ആശുപത്രിക്കാർ മനസിലാക്കിയിരുന്നില്ല.

രോഗം കൂടിയതിനെ തുടർന്ന് ഇന്നലെ മറ്റ് രോഗികളോടൊപ്പം വാഹനത്തിൽ തുടർ ചികിത്സയ്ക്കായി പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചു. ഇവിടെ വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെ ശ്വാസം മുട്ടൽ ഉൾപ്പെടെയുണ്ടായി. കോവിഡ് ലക്ഷണങ്ങൾ സംശയിച്ച ഡോക്ടർമാർ കാർത്തിക്കിന് വെന്റിലേറ്റർ ഉൾപ്പെടെ ക്രമീകരിച്ച്, മഞ്ചേരി മെഡിക്കൽ കോളജിലേക്ക് ആംബുലൻസിൽ എത്തിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP