Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇല്ലാത്ത മീറ്റിംഗിന്റെ പേരിൽ തിരുവനന്തപുരത്തേക്ക് സൂപ്രണ്ടിനെ വിളിപ്പിച്ചു; പിന്നാലെ ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദർശനം; പ്രതിഷേധവുമായി ആശുപത്രി സുപ്രണ്ട്

ഇല്ലാത്ത മീറ്റിംഗിന്റെ പേരിൽ തിരുവനന്തപുരത്തേക്ക് സൂപ്രണ്ടിനെ വിളിപ്പിച്ചു; പിന്നാലെ ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദർശനം; പ്രതിഷേധവുമായി ആശുപത്രി സുപ്രണ്ട്

സ്വന്തം ലേഖകൻ

പാലക്കാട്: ആരോഗ്യമന്ത്രി വീണാ ജോർജ് അട്ടപ്പാടി സന്ദർശിച്ചതിൽ കടുത്ത പ്രതിഷേധവുമായി കോട്ടത്തറ ആശുപത്രി സുപ്രണ്ട്. ഡോ. പ്രഭുദാസ് ആണ് കടുത്ത വിയോജിപ്പുമായി രംഗത്ത് വന്നത്. ഇല്ലാത്ത മീറ്റിംഗിന്റെ പേരിൽ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചെന്നും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

തന്നെ മാറ്റി നിർത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതിൽ സന്തോഷമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കോട്ടത്തറയിൽ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ട്. അത്തരം കാര്യങ്ങളിൽ ഞാൻ വിശദീകരിക്കേണ്ടത് ഞാൻ തന്നെ പറയേണ്ടതാണ്. തന്റെ കൈയിൽ എല്ലാ രേഖകളുമുണ്ടെന്നും അതിനാൽ ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അട്ടപ്പാടിയിലെ ആദിവാസി ഗർഭിണികളിൽ 191 പേർ ഹൈറിസ്‌ക് കാറ്റഗറിയിലെന്ന ആരോഗ്യ വകുപ്പ് റിപ്പോർട്ട് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP