Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈശ്വരി രേശൻ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെ മൂർച്ഛിക്കുന്നത് സിപിഐയിലെ ഉൾപ്പാർട്ടി പോര്; പ്രാദേശിക ഘടകത്തിന്റെ പരാതിയെ തുടർന്ന് പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ച് ഒഴിയുന്നത് കെ ഇ ഇസ്മയിൽ പക്ഷത്തിന്റെ ശക്തയായ വക്താവ്; മറ്റൊരു ആദിവാസി ജനപ്രതിനിധിക്കും ഇത്തരമൊരു അവസ്ഥയുണ്ടാകരുതെന്ന് സിപിഐ ജില്ലാ എക്‌സിക്യൂട്ടിവംഗം

ഈശ്വരി രേശൻ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെ മൂർച്ഛിക്കുന്നത് സിപിഐയിലെ ഉൾപ്പാർട്ടി പോര്; പ്രാദേശിക ഘടകത്തിന്റെ പരാതിയെ തുടർന്ന് പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ച് ഒഴിയുന്നത് കെ ഇ ഇസ്മയിൽ പക്ഷത്തിന്റെ ശക്തയായ വക്താവ്; മറ്റൊരു ആദിവാസി ജനപ്രതിനിധിക്കും ഇത്തരമൊരു അവസ്ഥയുണ്ടാകരുതെന്ന് സിപിഐ ജില്ലാ എക്‌സിക്യൂട്ടിവംഗം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഈശ്വരി രേശൻ രാജിവച്ചതോടെ സിപിഐക്കുള്ളിലെ വിഭാഗീയത പുതിയ തലത്തിലേക്ക് കടക്കുന്നു. കെ ഇ ഇസ്മായിൽ പക്ഷത്തിന്റെ ശക്തയായ വക്താവായ ഈശ്വരി രേശൻ സിപിഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗവും ആദിവാസി മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. പാർട്ടിയുടെ പ്രാദേശിക നേതാക്കളുടെ പരാതിയെ തുടർന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഈശ്വരി രേശനോട് രാജിവെക്കാൻ നിർദ്ദേശിക്കുകയായിരുന്നു. പ്രാദേശിക നേതാക്കൾപോലും കൂടെയില്ലാതെയാണ് ഈശ്വരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിസമർപ്പിക്കാനെത്തിയത്. പാർട്ടി തീരുമാനം അനുസരിക്കുന്നെന്നും മറ്റൊരു ആദിവാസി ജനപ്രതിനിധിക്കും ഇത്തരമൊരു അവസ്ഥയുണ്ടാകരുതെന്നും ഈശ്വരി പ്രതികരിച്ചു.

അട്ടപ്പാടിയിലെ വികസനത്തിന് ഈശ്വരി രേശൻ എതിര് നിൽക്കുന്നുവെന്ന് പ്രാദേശിക സിപിഐ നേതൃത്വം പരാതിനൽകിയിരുന്നു. അട്ടപ്പാടിയിലെ കോടതി സമുച്ചയത്തിന് കെട്ടിടം അനുവദിക്കൽ, ഫണ്ട് വിനിയോഗത്തിലെ വീഴ്ച തുടങ്ങിയ കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് അട്ടപ്പാടി സിപിഐ മണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തിന് പരാതി നൽകിയത്. കഴിഞ്ഞമാസം ചേർന്ന പാലക്കാട് സിപിഐ ജില്ലാ എക്‌സിക്യൂട്ടിവ് ഈ വിഷയം ചർച്ചചെയ്തു. ഈശ്വരി രേശൻ നൽകിയ വിശദീകരണം ഉൾപ്പെടെ ഈ മാസം ആറിന് ചേർന്ന ജില്ലാ നേതൃയോഗം പരിഗണണിച്ചാണ് രാജിവയ്ക്കാൻ നിർദ്ദേശം നൽകിയത്.

ബുധനാഴ്ച സിപിഐ ജില്ല സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ അട്ടപ്പാടിയിൽ ചേർന്ന മണ്ഡലം കമ്മിറ്റിയിൽ രാജിക്കാര്യം റിപ്പോർട്ട് ചെയ്തു. എക്‌സിക്യൂട്ടീവ് നിർദ്ദേശം ഈശ്വരി രേശൻ രേഖാമൂലം കൈമാറി. ഈശ്വരി രേശനെ മാറ്റണമെന്ന് സിപിഎം ഏരിയ നേതൃത്വവും ആവശ്യപ്പെട്ടിരുന്നു.

കെ ഇ ഇസ്മയിൽ പക്ഷത്തെ നേതാവുകൂടിയായ ഈശ്വരി രേശനെ മാറ്റുന്നതിന് പിന്നിൽ സിപിഐയിലെ ഉൾപാർട്ടി പോരാണെന്ന് ഒരുവിഭാഗം പ്രവർത്തകർ പറയുന്നു. ഈശ്വരി രേശനെ മാറ്റിയതോടെ, സിപിഐ ജില്ല ഘടകത്തിലെ വിഭാഗീയത ശക്തമാകുമെന്നാണ് വിലയിരുത്തൽ. പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ച് മൂന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾകൂടി രാജിസന്നദ്ധത പ്രകടിപ്പിച്ചെങ്കിലും നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് പിന്മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP