Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പകൽ സമയത്ത് മുറിച്ച് കടത്താനുള്ള മരങ്ങളും ചുറ്റുപാടും നോക്കി വെക്കും: സംശയം തോന്നാതിരിക്കാൻ ആഡംബര വാഹനങ്ങളിൽ എത്തി ചന്ദനം മുറിച്ച് കടത്ത്; മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ അഞ്ച് പേർ പിടിയിലായി; അട്ടപ്പാടി മേഖയിൽ ചന്ദനമാഫിയ പിടിമുറുക്കുന്നു

പകൽ സമയത്ത് മുറിച്ച് കടത്താനുള്ള മരങ്ങളും ചുറ്റുപാടും നോക്കി വെക്കും: സംശയം തോന്നാതിരിക്കാൻ ആഡംബര വാഹനങ്ങളിൽ എത്തി ചന്ദനം മുറിച്ച് കടത്ത്; മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ അഞ്ച് പേർ പിടിയിലായി; അട്ടപ്പാടി മേഖയിൽ ചന്ദനമാഫിയ പിടിമുറുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ അഞ്ച് പേർ പിടിയിൽ. കാറിൽ ചന്ദന മരങ്ങൾ കടത്താൻ ശ്രമിക്കവേയാണ് സംഘത്തെ വനം വകുപ്പ് പിടികൂടിയത്. 

കണ്ണൂർ സ്വദേശികളായ ജിനോ ജോസ്, അലക്‌സ്, ശ്രീജിത്ത്, കാസർകോട് സ്വദേശി ഷീൻ എന്നിവരാണ് പിടിയിലായത്. വനം വകുപ്പിന്റെ രാത്രികാല പരിശോധനയിൽ കാറിൽ ചന്ദന മരങ്ങൾ കടത്തുന്നതിനിടെയാണ് സംഘം കുടുങ്ങിയത്. ഇവരിൽ നിന്നും ചന്ദനമുട്ടികളും വാഹനവും ആയുധങ്ങളും കസ്റ്റഡിയിലെടുത്തു.

രഹസ്യവിവരത്തെ തുടർന്ന് ഒരാഴ്‌ച്ചയായി പ്രദേശത്ത് രാത്രികാല പരിശോധന നടത്തിവരുകയായിരുന്നുവെന്നാണ് വനംഉദ്യോഗസ്ഥർ പറയുന്നത്. പ്രതികൾ മുൻകാലങ്ങളിലും മരങ്ങൾ കടത്തിയെന്നാണ് സംശയം.പകൽസമയത്ത് മുറിച്ചുകടത്താനുള്ള മരങ്ങൾ കണ്ടെത്തുകയും രാത്രിയിൽ ആയുധങ്ങളുമായി വന്ന് ചന്ദന മരങ്ങൾ ആഡംബര വാഹനങ്ങളിൽ കടത്തുന്നതാണ് രീതി. അട്ടപ്പാടി മേഖലയിൽ സമാനമായ കേസുകൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം മണ്ണാർക്കാട് മെഴുകുംപാറയിലെ വീട്ടുവളപ്പിൽ നിന്ന് ആറു ചന്ദനമരങ്ങൾ മോഷ്ടിച്ചരെ ഇനിയും കണ്ടെത്താനായില്ല.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP