Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'തല്ലിക്കൊല്ലടാ'എന്നാക്രോശിച്ച് റോഡിൽ തടഞ്ഞു നിറുത്തി ആക്രമിച്ചു: മൊബൈൽ ഫോൺ തട്ടിയെടുത്ത സംഘം ഹൈക്കോടതിയിലെ കേസിന്റെ തെളിവുകളും രേഖകളുമടക്കം ചോർത്തി; പി.വി അൻവർ എംഎ‍ൽഎക്കെതിരായ പരാതിക്കാരനുനേരെ ആക്രമണം; പഞ്ചായത്തംഗം ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കോടതി കേസെടുത്തു

'തല്ലിക്കൊല്ലടാ'എന്നാക്രോശിച്ച് റോഡിൽ തടഞ്ഞു നിറുത്തി ആക്രമിച്ചു: മൊബൈൽ ഫോൺ തട്ടിയെടുത്ത സംഘം ഹൈക്കോടതിയിലെ കേസിന്റെ തെളിവുകളും രേഖകളുമടക്കം ചോർത്തി; പി.വി അൻവർ എംഎ‍ൽഎക്കെതിരായ പരാതിക്കാരനുനേരെ ആക്രമണം; പഞ്ചായത്തംഗം ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കോടതി കേസെടുത്തു

ജംഷാദ് മലപ്പുറം

കോഴിക്കോട്: നിലമ്പൂർ എംഎ‍ൽഎ പി.വി അൻവറിന്റെ ചീങ്കണ്ണി പാറയിലെ അനധികൃത തടയണക്കെതിരെ പരാതിക്കാരനായ മാധ്യമപ്രവർത്തകൻ എംപി വിനോദിനെ കക്കാടംപൊയിലിൽ വെച്ച് ആക്രമിച്ച സംഭവത്തിൽ പഞ്ചായത്തംഗം ഉൾപ്പെടെ അഞ്ചു പേർക്കെതിരെ താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു. പ്രതികളായ കൂടരഞ്ഞി പഞ്ചായത്തംഗം കെ.എസ് അരുൺകുമാർ, പി.വി അൻവറിന്റെ വാട്ടർതീം പാർക്ക് മാനേജരുടെ മകൻ ജെറോം മീനാട്ടുകുന്നേൽ, നിലമ്പൂർ പൂക്കോട്ടുംപാടം കൈനോട്ട് അൻവർ, പൂക്കോട്ടുംപാടം തട്ടിയേക്കൽ മുഹമ്മദ് താരിഖ്, കക്കാടംപൊയിലിലെ റേഷൻകട ഉടമ അഗസ്റ്റ്യൻ ജോസഫ് പുളിക്കൽ എന്ന കുട്ടപ്പായി എന്നിവർ ഏപ്രിൽ മൂന്നിന് കോടതിയിൽ നേരിട്ട് ഹാജരാകാൻ സമൻസയക്കാൻ മജിസ്‌ട്രേറ്റ് എം. അബ്ദുറഹീം ഉത്തരവിട്ടു.

കഴിഞ്ഞ ഒക്ടോബർ ആറിന് കക്കാടംപൊയിലിലെ അനധികൃത നിർമ്മാണങ്ങൾ സന്ദർശിക്കാനെത്തിയ എം.എൻ കാരശേരിയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക അന്വേഷണയാത്രയിലെ അംഗങ്ങളെ തേനരുവി ക്വാറിയിലേക്കുള്ള റോഡിൽ തടഞ്ഞുവച്ചായിരുന്നു ആക്രമണം. എംഎ‍ൽഎയുടെ തടയണക്കെതിരെ കേസുകൊടുത്ത വിനോദിനെ തല്ലികൊല്ലാൻ എന്നാക്രോശിച്ചായിരുന്നു ആക്രമണം. വിനോദിന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത സംഘം ഹൈക്കോടതിയിലെ കേസിന്റെ തെളിവുകളും രേഖകളുമടക്കം ചോർത്തുകയും ചെയ്തു.

പ്രഫസർ കുസുമം ജോസഫിനെ കൈയേറ്റം ചെയ്യുകയും ചെയ്തു. അക്രമം സംബന്ധിച്ച് പൊലീസ് സ്വമേധയാ കേസെടുത്തെങ്കിലും വിനോദിനെ ആക്രമിച്ച് ഫോൺ തട്ടിയെടുത്തെന്ന പരാതിയിൽ കേസെടുക്കാൻ തയ്യാറായില്ല. വടകര റൂറൽ എസ്‌പിക്ക് വിനോദ് നൽകിയപരാതിയിൽ കേസെടുക്കാഞ്ഞതോടെ താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ് കോടതിയെ സമീപിക്കുകയായിരുന്നു. കക്കാടംപൊയിലിലെ ആക്രമണത്തെ തുടർന്ന് ഹൈക്കോടതി വിനോദിനും കുടുംബത്തിനും സായുധ പൊലീസ് സംരക്ഷണം അനുവദിച്ചിരുന്നു. വിനോദിനെ വെട്ടിക്കൊലപ്പെടുത്താൻ എംഎ‍ൽഎ ക്വട്ടേഷൻ നൽകിയെന്ന ക്രിമിനൽകേസ് പ്രതിയുടെ ഓഡിയോ സംഭാഷണവും അക്രമവും കണക്കിലെടുത്തായിരുന്നു ഹൈക്കോടതി ഉത്തരവ്.

വെട്ടികൊലപ്പെടുത്താൻ എംഎ‍ൽഎ ക്വട്ടേഷൻ നൽകിയത് സംബന്ധിച്ച് നിലമ്പൂർ പൊലീസിൽ പരാതി നൽകി തൊട്ടടുത്ത ദിവസമാണ് കക്കാടംപൊയിലിൽവെച്ച ആക്രമണമുണ്ടായത്. പി.വി അൻവർ എംഎ‍ൽഎയുടെ അനധികൃത തടയണക്കെതിരെ വാർത്തകൊടുത്തതിന് വിനോദിന്റെ കൈയും കാലും വെട്ടുമെന്ന് 2017ൽ അൻവറിന്റെ പാർക്ക് മാനേജർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച പരാതിയിൽ നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് തടയണക്കെതിരെ വിനോദ് മലപ്പുറം കളക്ടർക്ക് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തിയ കളക്ടർ ദുരന്തനിവാരണ നിയമപ്രകാരം തടയണപൊളിക്കാൻ ഉത്തരവിട്ടു. തന്റെ ഭാഗംകേൾക്കാതെയാണ് കളക്ടറുടെ ഉത്തരവെന്ന അൻവറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുൽലത്തീഫിന്റെ ഹർജിയിൽ ഹൈക്കോടതി കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ഈ കേസിൽ വിനോദ് കക്ഷിചേർന്നതോടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടയണപൊളിച്ച് വെള്ളം പൂർണമായും തുറന്നുവിടാൻ ഉത്തരവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP