Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

പെരിയാറിലേക്കു സിഎംആർഎൽ മാലിന്യം തള്ളുന്നതു റിപ്പോർട്ടു ചെയ്യാൻ പോയ ന്യൂസ് 18 മാദ്ധ്യമസംഘത്തിനു മർദനം; മാദ്ധ്യമപ്രവർത്തകയുടെ മൊബൈൽ ഫോണും തട്ടിയെടുത്തു

പെരിയാറിലേക്കു സിഎംആർഎൽ മാലിന്യം തള്ളുന്നതു റിപ്പോർട്ടു ചെയ്യാൻ പോയ ന്യൂസ് 18 മാദ്ധ്യമസംഘത്തിനു മർദനം; മാദ്ധ്യമപ്രവർത്തകയുടെ മൊബൈൽ ഫോണും തട്ടിയെടുത്തു

കൊച്ചി: സിഎംആർആൽ പെരിയാറിൽ മാലിന്യം തള്ളുന്നതു റിപ്പോർട്ട് ചെയ്യാൻ പോയ മാദ്ധ്യമസംഘത്തിനു മർദനം. ചിത്രീകരണം തടസപ്പെടുത്തിയ രണ്ടു പേരാണു മാദ്ധ്യമപ്രവർത്തകയെ ഉൾപ്പെടെ മർദിക്കുകയും ക്യാമറയും മൊബൈൽ ഫോണും പിടിച്ചെടുക്കുകയും ചെയ്തത്.

ഏലൂരിൽ വച്ചാണു സംഭവം. റിപ്പോർട്ടർ സുവി വിശ്വനാഥിനും ക്യാമറാമാൻ അനിൽ നീലേശ്വരത്തിനുമാണ് മർദനമേറ്റത്.

കൊച്ചിയിലെ സ്വകാര്യ വ്യവസായ സംരംഭമായ സിഎംആർഎൽ പെരിയാറിലേക്കു മാലിന്യം ഒഴുക്കുന്നുവെന്ന വിവരത്തെ തുടർന്നു വാർത്ത റിപ്പോർട്ടു ചെയ്യാൻ പോയപ്പോഴാണ് ഇവർക്കു മർദനമേറ്റത്. സുവിയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയ രണ്ടംഗ അക്രമി സംഘം ഇതു തിരിച്ചു കൊടുക്കാതെ കടന്നുകളയുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP