Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കീരികളുടെ ആക്രമണം; രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു; കർഷകന് ലക്ഷങ്ങളുടെ നഷ്ടം

കീരികളുടെ ആക്രമണം; രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു; കർഷകന് ലക്ഷങ്ങളുടെ നഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. ചേർത്തലയിലെ കർഷകനായ കഞ്ഞിക്കുഴി സ്വദേശി വട്ടച്ചിറ വീട്ടിൽ സുനിൽ കുമാറിന്റെ ഫാമിലാണ് സംഭവം. കീരിക്കൂട്ടത്തിന്റെ ആക്രമണം കാരണമാണ് കോഴിക്കുഞ്ഞുങ്ങൾ ചത്തതെന്ന് കർഷകൻ പറഞ്ഞു.

സുനിലിന്റെ ഫാമിലെ അഞ്ച് ദിവസം മാത്രം പ്രായമുള്ള രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സുനിൽ പറഞ്ഞു. എട്ട് കൊല്ലമായി കോഴിക്കൃഷി സുനിലിന്റെ ഉപജീവന മാർഗമാണ്.

മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോ??ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നാലെ കോഴിക്കുഞ്ഞുങ്ങളെ പോസ്റ്റുമോർട്ടം നടത്തിയ ശേഷം കുഴിച്ചിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP