Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വികാരിയുടെ നേതൃത്വത്തിൽ വിമുക്തഭടനെയും റിട്ടയേഡ് ടീച്ചറേയും അക്രമിച്ചതായി പരാതി; സംഭവം ബത്തേരി ബീനാച്ചി ഡി - അഡിക്ക്ഷൻ സെന്ററിൽ; പൊലീസിൽ പരാതി നൽകി

വികാരിയുടെ നേതൃത്വത്തിൽ വിമുക്തഭടനെയും റിട്ടയേഡ് ടീച്ചറേയും അക്രമിച്ചതായി പരാതി; സംഭവം ബത്തേരി ബീനാച്ചി ഡി - അഡിക്ക്ഷൻ സെന്ററിൽ; പൊലീസിൽ പരാതി നൽകി

ബത്തേരി; വികാരിയുടെ നേതൃത്വത്തിൽ വിമുക്തഭടനെയും റിട്ടയേഡ് ടീച്ചറേയും അക്രമിച്ചതായി പരാതി. ഡി - അഡിക്ക്ഷൻ സെന്ററിൽ രോഗിയെ കാണാൻ ചെന്ന വിമുക്ത ഭടനും  സാമൂഹിക പ്രവർത്തകനുമായ വയനാട് പള്ളിക്കുന്ന് സ്വദേശി ജോസഫ് വളവനാലിനെയും ഭാര്യയെയുമാണ് ഫാദർബാബുവിന്റെ നേതൃത്വത്തിൽ അക്രമിച്ചതെന്നാണ് പരാതി.

കുടുംബ സുഹൃത്തായ പത്തനംതിട്ട റാന്നി സ്വദേശിയുടെ മകനെ അന്വേഷിച്ച് അച്ഛനും അമ്മക്കുമൊപ്പമാണ് ഇദ്ദേഹവും ഭാര്യയും ബത്തേരി ബീനാച്ചി പുതിക്കാടുള്ള സെറിനിറ്റി ഡി - അഡിക്ക്ഷൻസെന്റെറിലെത്തിയത്. യുവാവിനെ പറ്റിയുള്ള വിവരങ്ങൾ നൽകാൻ വിമുഖത കാട്ടിയ ഇവരോട് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ഡോക്ടറുടെ നേതൃത്വത്തിൽ അഞ്ചോളം വരുന്ന ഗുണ്ടകൾ ജോസഫ് വളവനാലിനെ മർദിക്കുകയായിരുന്നു. താൻ വിമുകത ഭടനും സാമൂഹ്യ പ്രവർത്തകനുമാണെന്നു പറഞ്ഞിട്ടും മർദ്ദനം തുടരുകയാണുണ്ടായതെന്ന് ഉണ്ണി ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ബഹളം കേട്ടു വന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ഫാദർ ബാബു പ്രകോപനമൊന്നുമില്ലാതെ തന്റെ മുഖത്തേക്ക് തുടരെ ഇടിക്കുകയും തടയാൻ വന്ന ഭാര്യയെയും കൈയേറ്റം ചെയ്യുകയുമായിരുന്നെന്നും ജോസഫ് പറഞ്ഞു .സംഭവത്തിൽ ബിജെപി, കേരളാകോൺഗ്രസ്, എക്‌സ് സർവ്വീസ് സംഘടനകൾ തുടങ്ങിയവർ പ്രതിഷേധം അറിയിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള വിമുക്ത ഭടൻ ബത്തേരി പൊലീസിലും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലും പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP