Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോൺ നമ്പറുകൾ ഊബറിൽ നിന്ന് കിട്ടിയതോടെ മൊബൈൽ കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം; അക്രമികൾ ഉപയോഗിച്ചത് ചെന്നൈ സ്വദേശിയുടെ കളഞ്ഞുപോയ സിം; തൃശൂരിൽ ഊബർ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഫോൺ നമ്പറുകൾ ഊബറിൽ നിന്ന് കിട്ടിയതോടെ മൊബൈൽ കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം; അക്രമികൾ ഉപയോഗിച്ചത് ചെന്നൈ സ്വദേശിയുടെ കളഞ്ഞുപോയ സിം; തൃശൂരിൽ ഊബർ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഊബർ ടാക്‌സി ഡ്രൈവറെ തലയ്ക്കടിച്ചു വീഴ്‌ത്തി ഊബർ ടാക്‌സി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. തോപ്പുംപടിക്കാരൻ ബസ് കണ്ടക്ടർ അൻസാറും സുഹൃത്ത് കൗമാരക്കാരനുമാണ് ആലുവയിൽ നിന്ന് പിടിയിലായത്. കാർ തട്ടിയെടുത്ത് വിൽക്കാൻ പദ്ധതിയിട്ടെങ്കിലും പൊലീസ് പിന്തുടർന്നതോടെ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. പ്രതികൾ ഉപയോഗിച്ച ഫോൺ നമ്പർ ഊബർ കമ്പനിയിൽ നിന്ന് കിട്ടി. ഈ നമ്പർ ചെന്നൈ സ്വദേശിയുടെ കളഞ്ഞു പോയ സിം ആയിരുന്നു. ഈ നമ്പറിൽ നിന്ന് വിളിച്ച മറ്റു കോളുകൾ മനസിലാക്കി പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. മൊബൈൽ കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്. സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണായകമായി. പ്രതികൾ ലഹരിക്ക് അടിമകളാണെന്നും റൂറൽ എസ്‌പി കെ.പി വിജയകുമാർ പറഞ്ഞു.

തിങ്കളാഴ്ച അർധരാത്രിയിൽ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തുനിന്നു ഊബർ ടാക്‌സി വിളിച്ച പ്രതികൾ യാത്രാമധ്യേ ആമ്പല്ലൂരിൽ വച്ച് ഡ്രൈവറെ ആക്രമിച്ച് കാറുമായി രക്ഷപെടുകയായിരുന്നു. ഇരുമ്പുകമ്പികൊണ്ടു ഡ്രൈവറുടെ തലയ്ക്കടിക്കുകയും കത്തികാട്ടി ഓടിക്കുകയും ചെയ്തശേഷം രണ്ടംഗ സംഘം ഊബർ ടാക്‌സി കടത്തിക്കൊണ്ടുപോകുകയായിരുന്നു. സിനിമാ സ്‌റ്റൈലിൽ പൊലീസ് പിന്തുടർന്നപ്പോൾ എറണാകുളം ജില്ലയിലെ കാലടിയിൽ കാർ ഉപേക്ഷിച്ച് അക്രമികൾ കടന്നുകളഞ്ഞു.

ആലുവയിൽനിന്നാണ് പൊലീസ് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികളിലൊരാൾ കൗമാരക്കാരനാണ്. ആക്രമണത്തിൽ ഡ്രൈവർ കരുവാപ്പടി പാണ്ടാരി രാഗേഷിനാണ് (34) മർദനമേറ്റത്. ഇയാൾ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP