Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രാൻസ്‌ജെൻഡറുകളെ ആക്രമിച്ച് പണം കവർന്ന സംഭവം: പ്രധാനപ്രതി പിടിയിൽ; അറസ്റ്റിലായത് വടക്കൻ പറവൂർ സ്വദേശി മിഥുൻ കൃഷ്ണ; പ്രതികൾ കലൂരിൽ വച്ച് മൂന്നു ട്രാൻസ് ജെൻഡറുകളെ ആക്രമിച്ച് കവർന്നത് 15,000 രൂപ

ട്രാൻസ്‌ജെൻഡറുകളെ ആക്രമിച്ച് പണം കവർന്ന സംഭവം:  പ്രധാനപ്രതി പിടിയിൽ; അറസ്റ്റിലായത് വടക്കൻ പറവൂർ സ്വദേശി മിഥുൻ കൃഷ്ണ;  പ്രതികൾ കലൂരിൽ വച്ച് മൂന്നു ട്രാൻസ് ജെൻഡറുകളെ ആക്രമിച്ച് കവർന്നത് 15,000 രൂപ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ട്രാൻസ്‌ജെൻഡറെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രധാന പ്രതിയെ എറണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ പറവൂർ സ്വദേശി മിഥുൻ കൃഷ്ണ (27) അണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. ഈ മാസം 23 തീയതി പുലർച്ചെ ഒരുമണിക്ക് കലൂർ മണപ്പാട്ടി പറമ്പ് ഭാഗത്ത് ഊബർ കാത്തുനിന്ന ട്രാൻസ്‌ജെൻഡേഴ്‌സ് ആയ സാന്ദ്ര, അനുപമ, അനിരുധ്യ എന്നീ ട്രാൻസ്‌ജെൻഡേഴ്‌സ് ആണ് പ്രതികളുടെ ആക്രമണത്തിന് ഇരയായത്.

ബൈക്കിലെത്തിയ പ്രതികൾ പരാതിക്കരോട് പണം ആവശ്യപ്പെടുകയാണ് ഉണ്ടായത്. ആവശ്യം നിരസിച്ച പരാതിക്കാരിയേയും മറ്റും പ്രതികൾ ദേഹോപദ്രവം ഏൽപ്പിക്കുകയും കൈയിലുണ്ടായിരുന്ന 15000/ രൂപ അപഹരിക്കുകയും ചെയ്തു. തുടർന്നു സാന്ദ്രയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അതിനെ തുടർന്നാണ് പ്രതി അറസ്റ്റിലാകുകയും ചെയ്തത്.

സാന്ദ്രയുടെ പരാതിയിൽ കേസ് എടുത്തില്ല എന്ന് ആരോപിച്ച് സാന്ദ്രയുടെ സുഹൃത്ത് ആവണി സ്റ്റേഷന് സമീപമുള്ള അത്തി മരത്തിൽ കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു.തുടർന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് ആവണിയെ മരത്തിൽനിന്നും താഴെയിറക്കിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു എറണാകുളം ടൗൺ നോർത്ത് സബ് ഇൻസ്‌പെക്ടർ അനസ് .വി.ബി, എഎസ്‌ഐ രമേശ്, സിപിഒ അജിലേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP