Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കായംകുളത്ത് ഫർണ്ണീച്ചർ ഷോപ്പിലെ ജീവനക്കാരന് സമരാനുകൂലികളുടെ മർദ്ദനം; യുവാവിനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു; മർദ്ദനമേറ്റത് കട തുറന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ

കായംകുളത്ത് ഫർണ്ണീച്ചർ ഷോപ്പിലെ ജീവനക്കാരന് സമരാനുകൂലികളുടെ മർദ്ദനം; യുവാവിനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു; മർദ്ദനമേറ്റത് കട തുറന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ

മറുനാടൻ ഡെസ്‌ക്‌

കായംകുളം: ദേശീയപണിമുടക്ക് ദിനത്തിൽ കായംകുളത്ത് വ്യാപാരസ്ഥാപനം തുറന്നതിനേച്ചൊല്ലി സംഘർഷം. രാവിലെ തുറന്നിരുന്ന ഫർണ്ണീച്ചർ കട അടയ്ക്കണമെന്ന ആവശ്യവുമായിട്ടായിരുന്നു സമരാനുകൂലികൾ എത്തിയത്. എന്നാൽ അടക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സമരാനുകൂലികൾ കടയിലെ ജീവനക്കാരനെ മർദിച്ചു. സെന്റർ പോയിന്റ് ഷോപ്പിങ് മാളിലുള്ള കടയിലെ ജീവനക്കാരനായ പീറ്ററിനാണ് മർദ്ദനമേറ്റത്.

ഇയാളെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. രാവിലെ സമരാനുകൂലികൾ കായംകുളം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞിരുന്നു. വഞ്ചിനാട് എക്സ്‌പ്രസ് ഒരു മണിക്കൂറോളമാണ് തടഞ്ഞിട്ടത്. ഇതുമൂലം യാത്രക്കാർ വലഞ്ഞു. കായംകുളം നഗരത്തിൽ തുറന്നിരുന്ന മറ്റ് വ്യാപാര സ്ഥാപനങ്ങളും സമരാനുകൂലികൾ അടപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP