Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണൽ കടത്ത് തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച് പരുക്കേൽപ്പിച്ച് ലോറിയുമായി രക്ഷപ്പെട്ടത് ആറുപേർ; തിങ്കളാഴ്ച പിടിയിലായത് മൂന്നുപേർ; പൊലീസിനെ ആക്രമിച്ചതിനും വധശ്രമത്തിനും കേസ്

മണൽ കടത്ത് തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച് പരുക്കേൽപ്പിച്ച് ലോറിയുമായി രക്ഷപ്പെട്ടത് ആറുപേർ; തിങ്കളാഴ്ച പിടിയിലായത് മൂന്നുപേർ; പൊലീസിനെ ആക്രമിച്ചതിനും വധശ്രമത്തിനും കേസ്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം മമ്പാട് വെച്ച് മണൽ കടത്ത് തടയാനെത്തിയ പൊലിസുകാരെ ആക്രമിച്ച് പരുക്കേൽപ്പിച്ച് ലോറിയുമായി രക്ഷപ്പെട്ടത് ആറുപേർ. സംഘത്തിലെ നാലുപേർ അറസ്റ്റിൽ. ഇന്ന് മാത്രം പിടിയിലായത് മൂവർ സംഘം. മണൽ സ്‌ക്വാഡിലെ പൊലിസുകാരെ ആക്രമിച്ച് മണൽ ലോറിയുമായി രക്ഷപ്പെട്ട സംഘത്തിലെ 3 പേരെ ഇന്ന് നിലമ്പൂർ പൊലിസാണ് പിടികൂടിയത്.

മമ്പാട് സ്വദേശി എരഞ്ഞിക്കൽ ഫായിസ് (23), അരീക്കോട് വെസ്റ്റ് പത്തനാപുരം മീമ്പറ്റ അജ്മൽ (28) മമ്പാട് മേപ്പാടം ആശുപത്രിക്കുന്ന് തേനൂട്ടി കല്ലുങ്ങൽ മുഹമ്മദ് അനസ് (22) എന്നിവരെയാണ് നിലമ്പൂർ ഇൻസ്‌പെക്ടർ ടി.എസ് ബിനു അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഫായിസിന്റെ സഹോദരനായ എരഞ്ഞിക്കൽ ഫൈസലി (30)നെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ 4 പേർ പിടിയിലായി. ഇനി രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. കഴിഞ്ഞ 22ന് മമ്പാട് ടാണ കടവിൽ നിന്ന് അനധികൃതമായി നടത്തിയിരുന്ന മണൽ കടത്ത് തടയാനെത്തിയ പൊലിസുകാരെ ആക്രമിച്ച് പരുക്കേൽപ്പിച്ച് ലോറിയുമായി രക്ഷപ്പെടുകയായിരുന്നു. പൊലിസിനെ പരുക്കേൽപ്പിച്ചതിനും വധശ്രമത്തിനുമാണ് കേസെടുത്തത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP