Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീടാക്രമണ കേസിലെ പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തെ വെട്ടിപരിക്കേൽപ്പിച്ച് പ്രതി; പൊലീസുകാരന്റെ ചുണ്ടിൽ വെട്ടേറ്റു; വിവാൾ കൊണ്ടുള്ള ആക്രമണത്തിൽ വെട്ടേറ്റത് തിരുവല്ല സ്റ്റേഷനിലെ സി.പി.ഒ സന്തോഷ് കുമാറിന്; പ്രതി ഓടി രക്ഷപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: വീടാക്രമണ കേസിലെ പ്രതിയെ പിടിക്കാൻ പോയ സംഘത്തിലെ പൊലീസുകാരന് വെട്ടേറ്റു. തിരുവല്ല സ്റ്റേഷനിലെ പൊലീസുകാരനാണ് വെട്ടേറ്റത്. വടിവാൾ കൊണ്ടുള്ള വെട്ടേറ്റ് സിപിഒ സന്തോഷ് കുമാറിന്റെ ചുണ്ടറ്റു. ഇന്നു രാത്രി എട്ടുമണിയോടെ കവിയൂർ കണിയാമ്ബാറയ്ക്ക് സമീപമായിരുന്നു സംഭവം.

വീടാക്രമണ കേസിലെ പ്രതി ബിജിൻ എന്ന യുവാവിനെ പിടിക്കാനാണ് പൊലീസുകാർ എത്തിയത്. നാലു പൊലീസുകാർ സ്വകാര്യ കാറിലാണ് പ്രതിയെ പിടിക്കാനായി എത്തിയത്. ഇതിനിടെ സ്‌കോർപ്പിയോ കാറിൽ പ്രതി വരുന്നതായും പൊലീസിന് വിവരം ലഭിച്ചു.

പൊലിസുകാർ കാർ വട്ടം വച്ച് സ്‌കോർപ്പിയോയെ തടഞ്ഞു. ഇതിനിടെ പുറത്തിറങ്ങിയ പ്രതി ബിജിൻ വടിവാൾ എടുത്ത് വീശുകയായിരുന്നു. വെട്ടേറ്റ് സന്തോഷ്‌കുമാറിന്റെ ചുണ്ട് അറ്റു പോയി. പിന്നാലെ പ്രതി രക്ഷപ്പെടുകയും ചെയ്തു. സിപിഒ സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP