Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുരുഷ സുഹൃത്തിനൊപ്പം നിന്നപ്പോൾ കമന്റടിച്ച യുവാക്കളെ ചോദ്യം ചെയ്തപ്പോൾ ആക്രമണം; കണ്ണൂർ പയ്യാമ്പലം ബീച്ചിൽ വച്ചുണ്ടായ ആക്രമണത്തിൽ യുവതിയുടെ ഇടതുകൈയൊടിഞ്ഞു; കമന്റും കൈയാങ്കളിയുമായി ബീച്ചിൽ വിലസിയ യുവാക്കളെ പൊക്കി പൊലീസ്; 'സദാചാരഗുണ്ടായിസം' വീണ്ടും തലപൊക്കുമ്പോൾ

പുരുഷ സുഹൃത്തിനൊപ്പം നിന്നപ്പോൾ കമന്റടിച്ച യുവാക്കളെ ചോദ്യം ചെയ്തപ്പോൾ ആക്രമണം; കണ്ണൂർ പയ്യാമ്പലം ബീച്ചിൽ വച്ചുണ്ടായ ആക്രമണത്തിൽ യുവതിയുടെ ഇടതുകൈയൊടിഞ്ഞു; കമന്റും കൈയാങ്കളിയുമായി ബീച്ചിൽ വിലസിയ യുവാക്കളെ പൊക്കി പൊലീസ്; 'സദാചാരഗുണ്ടായിസം' വീണ്ടും തലപൊക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

പയ്യാമ്പലം: കണ്ണൂർ പയ്യാമ്പലം ബീച്ചിൽ യുവതിക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. കൈയേറ്റത്തിനിടെ യുവതിയുടെ ഇടതുകൈയോടിഞ്ഞു. സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ഏറെ നാളുകൾക്ക് ശേഷമാണ് സംസ്ഥാനത്ത് 'സദാചാര ഗുണ്ടായിസം' വീണ്ടും തലപൊക്കുന്നത്. യുവതിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. തങ്ങളെ യുവാക്കൾ കമന്റടിച്ചത് യുവതി ചോദ്യം ചെയ്തതോടെ യുവാക്കൾ ആക്രമണം നടത്തുകയായിരുന്നു.

സംഭവത്തെ തുടർന്ന് ചിറക്കൽ പുതിയതെരു ആശാരി കമ്പനി സ്വദേശി മുക്കണ്ണൻഹൗസിൽ നവാസ് (36), പാപ്പിനിശ്ശേരി എം.എം ആശുപത്രിക്ക് സമീപത്തെ കെ.മുഹമ്മദ് അലി എന്നിവരെ പൊലീസ് പിടികൂടി. ശനിയാഴ്ച വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം.പള്ളിക്കുന്ന് സ്വദേശിനിയായ 21കാരി യുവതി ബീച്ചിൽ തന്റെ പുരുഷ സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ ബൈക്കിലെത്തിയ പ്രതികൾ ഇരുവരെയും ആക്രമിക്കുകയായിരുന്നു. അക്രമികളുടെ കൈയേറ്റത്തിൽ യുവതിക്ക് പരിക്കേറ്റു.

അക്രമത്തിൽ ഇടതുകൈയിൽ രണ്ട് പൊട്ടലുകളേറ്റ നിലയിൽ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തുകയായിരുന്നു. പാപ്പിനിശ്ശേരി സ്വദേശിയുടേത് ആയിരുന്നു ബൈക്ക്. ഇയാൾ മുഹമ്മദലിക്ക് നൽകിയതായിരുന്നു.

ബൈക്ക് ഉടമയിൽ നിന്ന് മുഹമ്മദ് അലിയുടെ ഫോൺ നമ്പർ വാങ്ങിയ പൊലീസ് സൈബർ പൊലീസിന്റെ സഹായത്തോടെ കണ്ണൂരിലെ ഒരു ലോഡ്ജിൽ നിന്ന് പ്രതികളെ കണ്ടെത്തുകയായിരുന്നു. രണ്ടുദിവസം മുമ്പായിരുന്നു മുഹമ്മദ് അലി അബുദാബിയിൽ നിന്ന് വീട്ടിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP