Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്ത കേസ്: മലപ്പുറം തലക്കാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാക്കളും അടക്കം എട്ടുപേർ അറസ്റ്റിൽ; പ്രൈമറി ഹെൽത്ത് സെന്ററിലെ അതിക്രമത്തിനെതിരെ നടപടി ഡോക്ടർമാർ സമരം തുടങ്ങിയതോടെ

വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്ത കേസ്: മലപ്പുറം തലക്കാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാക്കളും അടക്കം എട്ടുപേർ അറസ്റ്റിൽ; പ്രൈമറി ഹെൽത്ത് സെന്ററിലെ അതിക്രമത്തിനെതിരെ നടപടി ഡോക്ടർമാർ സമരം തുടങ്ങിയതോടെ

ജംഷാദ് മലപ്പുറം

മലപ്പുറം: തിരൂർ തലക്കാട് പ്രൈമറി ഹെൽത്ത് സെന്ററിൽ കയറി വനിതാ മെഡിക്കൽ ഓഫീസറെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തകേസിൽ സിപിഎം.നേതാക്കൾ അടക്കം എട്ടുപേരെ തിരൂർ സിഐ: ടി.പി.ഫർഷാദ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്‌ച്ച ഉച്ചയോടെയാണ് സംഭവം.

തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ എം.കുഞ്ഞി ബാവ ,മുൻപഞ്ചായത്ത് പ്രസിഡന്റും സിപിഎം.നേതാവുമായ പി.മുഹമ്മദലി, സിപിഎം. തലക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി, സിപിഐ. തിരൂർ മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.ഹംസ,എൻ.സി.പി.നേതാവ് സി.പി.ബാപ്പുട്ടി.പഞ്ചായത്ത് അംഗം കെ.രാഗേഷ്, ഇസ്മായിൽ, അക്‌ബർ എന്നിവരെയാണ് ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തത്. സംഭവ ദിവസം സിപിഎം നേതാക്കളുടെ സംഘം ഹെൽത്ത് സെന്ററിൽ കയറി മെഡിക്കൽ ഓഫീസറെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

പൊലീസിൽ പരാതി നൽകിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ഡോക്ടർമാർ സമരം തുടങ്ങിയതിനിടയിലായിരുന്നു അറസ്റ്റ്. പ്രതികളെ തിരൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

അതേ സമയം സംഭവത്തിൽ നേരത്തെ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. തിരൂർ തലക്കാട് പഞ്ചായത്തിൽ ആരംഭിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഫർണ്ണിച്ചറുകൾ ഇറക്കുന്നതിന് ക്വട്ടേഷൻ നൽകിയിരുന്നു. എന്നാൽ ഇതിന് അനുമതി നൽകേണ്ട ജിവനക്കാരന് കോവിഡ് പോസിറ്റീവ് ആയതിനാൽ അവധിയിലാണ്. ഈ സാഹചര്യത്തിൽ ഫർണ്ണിച്ചറുകൾ വാങ്ങാൻ സാധിച്ചിട്ടില്ല.

എന്നാൽ ഇത് മെഡിക്കൽ ഓഫീസറുടെ നേതൃത്തിൽ മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്നും, കുടുംബാരോഗ്യ കേന്ദ്രത്തിന് സിപിഎം നിർദേശിക്കുന്ന പേര് നൽകാൻ അനുമതി നൽകിയില്ലെന്നും ആരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്റും ,പഞ്ചായത്ത് മെബർമാരും, സിപിഎം പ്രദേശിക നേതാക്കളും ചേർന്ന് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് പരാതി.

സംഭവത്തിൽ ഐഎംഎ പ്രതിഷേധം രേഖപ്പെടുത്തി. ഇതിന് പിന്നാലെ ഇന്നു രാവിലെ 10മണിയോടെ മലപ്പുറം കലക്ട്രേറ്റ് പടിക്കൽ കെ.ജി.എം.ഒയുടെ നേതൃത്വത്തിൽ സമരം നടത്തുകയും ചെയ്തു. ആരോഗ്യപ്രവർത്തകരെ ഇത്തരത്തിൽ അപമാനിക്കുന്നരീതി മാനസികമായും ശാരീരികമായും തളർത്തുന്ന രീതിയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP