Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ പ്രാദേശിക ചാനൽ സംഘത്തെ കെ.എസ്.ഇ.ബി ജീവനക്കാരും ഡിവൈഎഫ്ഐ പ്രവർത്തകനും ചേർന്ന് മർദിച്ചതായി പരാതി; മർദനത്തിന് ഇരയായത് വിസ്മയാ ചാനൽ റിപ്പോർട്ടർക്കും ക്യാമറാ മാനും; ആർ.എസ്.എസ് വാലാട്ടികളെന്ന് ആക്രോശിച്ച് ക്യാമറയും തകർത്തു; സംഭവത്തിൽ കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ പ്രാദേശിക ചാനൽ സംഘത്തെ കെ.എസ്.ഇ.ബി ജീവനക്കാരും ഡിവൈഎഫ്ഐ പ്രവർത്തകനും ചേർന്ന് മർദിച്ചതായി പരാതി. വിസ്മയാ ന്യൂസ് ചാനൽ റിപ്പോർട്ടർ വിജീഷ് ' ക്യാമറമാൻ അനീഷ് എന്നിവർക്കാണ് ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെ ഇടവ ഓടയം ജംഗ്ഷനിലാണ് സംഭവം. ഒരു വാർത്തയുമായി ബന്ധപെട്ട പശ്ചാതലം ചിത്രികരിക്കുന്നതിനിടെ ഇലക്ട്രിക്ക് ലൈനിൽ അറ്റകുറ്റ പണി നടത്തുന്ന ജീവനക്കാരൻ പോസ്റ്റിനു മുകളിൽ നിന്ന് അലഷ്യമായി വലിച്ചെറിഞ്ഞ കയർ കുരുങ്ങി ചാനൽ പ്രവർത്തകരുടെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.

ഇത് ചോദ്യം ചെയ്ത മാധ്യമപ്രവർത്തകരെ കെ.എസ്.ഇ.ബി കാരൻ ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഇറങ്ങി വന്ന് പ്രദേശവാസിയായ ഡിവൈഎഫ്ഐ നേതാവിനൊപ്പം ചേർന്ന് മർദിക്കുകയാണെന്നാണ് മാധ്യമപ്രവർത്തകർ ആരോപിക്കുന്നത്. നിങ്ങൾ വാർത്ത കൊടുക്കടാ.. കോളജുകളെ തീവ്രവാ കേന്ദ്രമാക്കി നീയൊക്കെ റിപ്പോർട്ട് ചെയ്യുന്നത് കണ്ടു.

നീന്റെയൊക്കെ ആർ.എസ്.എസ് കളി കയ്യിൽ വച്ചാൽ മതിയെന്നും പറഞ്ഞായിരുന്നു മാധ്യമപ്രവർത്തകനെ അക്രമിച്ചത്. അസഭ്യം പറയുകയും കയ്യേറ്റം നടത്തുകയും ചെയ്തു.ക്യാമറക്കും സാരമായ കേടുപാടുകൾ ഉണ്ടായി. കെ.എസ്.ഇ.ബി ജീവനക്കാരൻ മദ്യപിച്ചിരുന്നു. മാധ്യമ പ്രവർത്തകർ പൊലീസിൽ പരാതി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP