Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക്ഡൗൺ ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയതിനെതിരെ പരാതി നൽകി; പരാതിക്കാരനായ ഐഎൻഎൽ പ്രവർത്തകന്റെ വീടിന് നേരേ ആക്രമണം

ലോക്ക്ഡൗൺ ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയതിനെതിരെ പരാതി നൽകി; പരാതിക്കാരനായ ഐഎൻഎൽ പ്രവർത്തകന്റെ വീടിന് നേരേ ആക്രമണം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ലോക്ക്ഡൗൺ ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയതിനെതിരെ പരാതി നൽകിയ ആളുടെ വീടിന് നേരേ ആക്രമണം. കോഴിക്കോട് നാദാപുരത്ത് ഐഎൻഎൽ പ്രവർത്തകൻ ​ഗഫൂറിന്റെ വീടിന് തീവെച്ചു. വീടിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പ് കത്തി നശിച്ചു. എസ്‍ഡിപിഐയും മുസ്ലിം ലീഗുമാണ് അക്രമത്തിന് പിന്നിലെന്ന് ഗഫൂർ ആരോപിച്ചു.

നാദാപുരത്തിനടുത്ത് പേരോട് രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. ഐഎൻഎൽ പ്രവർത്തകൻ പുന്നോളി ഗഫൂറിന്റെ വീടിന്റെ മുന്നിൽ നിർത്തിയിട്ടിക്കുന്ന ജീപ്പിനാണ് തീയിട്ടത്. വീടിന്റെ ചുവരുകൾക്കും കേടുപാടുണ്ട്. പ്രദേശത്തെ പള്ളിയിൽ സംഘം ചേർന്ന് പ്രാർത്ഥന നടത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ ഗഫൂർ നൽകിയ പരാതിയെത്തുടർന്ന് ലീഗ് പ്രവർത്തകരുമായി തർക്കമുണ്ടായിരുന്നു. തന്നെയും കുടുംബത്തെയും അപായപ്പെടുത്താനാണ് ശ്രമിച്ചതെന്ന് ഗഫൂർ പറഞ്ഞു. ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്. നാദാപുരം പൊലീസ് കേസെടുത്തു. സംഭവത്തിൽ പങ്കില്ലെന്നാണ് ലീഗിന്റെ വിശദീകരണം. സർക്കാർ നിർദ്ദേശം ലംഘിച്ച് പള്ളി പ്രവർത്തിച്ചതിനെച്ചൊല്ലിയുള്ള പരാതി പൊലീസ് വേണ്ടവിധം പരിഗണിച്ചില്ല എന്നും ആക്ഷേപമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP