Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണക്കാട് ചന്തയിൽ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരെത്തിയത് ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായുള്ള പരിശോധനയ്ക്ക്; കടക്കാർക്ക് പിന്തുണയുമായെത്തിയ ചുമട്ടുതൊഴിലാളി യൂണിയൻ നേതാക്കൾ ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിച്ചതോടെ രംഗം കലുഷിതം; സീൽ ചെയ്യാത്ത ത്രാസുകൾ പിടിച്ചെടുത്തതിന് പിന്നാലെ ഭീഷണിയും; രണ്ട് സിഐടിയു പ്രവർത്തകർ അറസ്റ്റിൽ

മണക്കാട് ചന്തയിൽ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരെത്തിയത് ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായുള്ള പരിശോധനയ്ക്ക്; കടക്കാർക്ക് പിന്തുണയുമായെത്തിയ ചുമട്ടുതൊഴിലാളി യൂണിയൻ നേതാക്കൾ ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിച്ചതോടെ രംഗം കലുഷിതം; സീൽ ചെയ്യാത്ത ത്രാസുകൾ പിടിച്ചെടുത്തതിന് പിന്നാലെ ഭീഷണിയും; രണ്ട് സിഐടിയു പ്രവർത്തകർ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : മണക്കാട് ചന്തയിൽ പരിശോധനയ്‌ക്കെത്തിയ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർക്ക് നേരെ ക്രൂരമർദ്ദനം. ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായിട്ടാണ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധനയ്‌ക്കെത്തിയത്. കടക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് വന്ന ചുമട്ടുതൊഴിലാളി യൂണിയൻ നേതാക്കളാണ് ഉദ്യോഗസ്ഥര്ക്ക് നേരെ കൈയേറ്റം നടത്തിയത്. സംഘത്തിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയടക്കം നാലു പേർക്ക് സാരമായി പരുക്കേറ്റു. മർദ്ദിക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണും പിടിച്ചെടുത്ത് നശിപ്പിച്ചുവെന്നാണ് വിവരം.

ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർമാരായ ഷാജഹാൻ, പ്രിയ, അസി.ഇൻസ്‌പെക്ടർ അബ്ദുൽ ഖാഫർഖാൻ, ഡ്രൈവർ മുനീർ എന്നിവർക്കാണു പരുക്കേറ്റത്. പ്രിയ ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരും ആശുപത്രിയിലാണ്. സംഭവത്തിൽ മണക്കാട് ചുമട്ടുതൊഴിലാളി യൂണിയനിലെ സിഐടിയുക്കാരായ സുന്ദരപിള്ള (60), സുരേഷ് (43), എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. സിപിഐയുടെ സർവീസ് സംഘടനയായ കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ അംഗങ്ങളാണ് പരുക്കേറ്റ ഉദ്യോഗസ്ഥർ എന്നാണ് വിവരം.

മണക്കാട് ചന്തയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പും സിവിൽ സപ്ലൈസ്് ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധനയ്‌ക്കെത്തിയത്. ഇവിടെ നിന്നും സീൽ ചെയ്യാത്ത ത്രാസുകൾ പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന നടക്കുമ്പോൾ സമീപത്തുള്ള യൂണിയൻ ഷെഡ്ഡിൽ യോഗത്തിൽ പങ്കെടുക്കുകയായിരുന്ന തൊഴിലാളികൾ ഉദ്യോഗസ്ഥരെ കൈകാട്ടി വിളിച്ചു. അവർ വിളിച്ചിടത്തേക്ക് ചെല്ലാൻ ജീവനക്കാർ കൂട്ടാക്കിയില്ല. അതോടെ പ്രകോപിതരായ തൊഴിലാളികൾ ത്രാസുകൾ ബലമായി പിടിച്ചെടുത്തു വ്യാപാരികൾക്കു നൽകി. ഇതോടെയാണ് ഉദ്യോഗസ്ഥരും തൊഴിലാളികളും തമ്മിൽ വാക്കുതർക്കമുണ്ടായത്. ഡ്രൈവറെയും ലീഗൽ മെട്രോളജി അസി.ഇൻസ്‌പെക്ടറെയും നിലത്തിട്ടു ചവിട്ടി. തടയാൻ ശ്രമിച്ച ഇൻസ്‌പെക്ടർ പ്രിയയെ പിടിച്ചു തള്ളി അസഭ്യം വിളിച്ചു.

നിലത്തു വീണ ഇവരുടെ കൈക്കു പരുക്കേറ്റു. അബ്ദുൾ ഖാഫർ ഖാനെ തറയിലൂടെ വലിച്ചിഴച്ച ശേഷം മൊബൈൽ ഫോൺ എറിഞ്ഞു നശിപ്പിച്ചു. പരിശോധനയെ എതിർത്ത് മറ്റു തൊഴിലാളി സംഘടനകളും രംഗത്തുവന്നു. ഒടുവിൽ പൊലീസ് എത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. ഉദ്യോഗസ്ഥർ പരിശോധനയുടെ പേരിൽ അതിക്രമം കാട്ടിയെന്നാരോപിച്ച് മണക്കാട് വ്യാപാരികൾ ഹർത്താൽ നടത്തി. ഉദ്യോഗസ്ഥരെ ആക്രമിച്ച മുഴുവൻപേരെയും അറസ്റ്റു ചെയ്യണമെന്ന് കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP