Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ തടഞ്ഞ് നിറുത്തി ആക്രമണം; സദാചാര പൊലീസ് ചമഞ്ഞെത്തിയ ആറംഗ സംഘം യുവതിയുടെ വസ്ത്രം വലിച്ച് കീറാൻ ശ്രമിച്ചെന്നും കേസ്; ഭർത്താവിന് നേരെ ക്രൂര മർദ്ദനം; പ്രതികളുടെ മുൻകൂർ ജാമ്യം നിഷേധിച്ച് മഞ്ചേരി കോടതി

കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ തടഞ്ഞ് നിറുത്തി ആക്രമണം; സദാചാര പൊലീസ് ചമഞ്ഞെത്തിയ ആറംഗ സംഘം യുവതിയുടെ വസ്ത്രം വലിച്ച് കീറാൻ ശ്രമിച്ചെന്നും കേസ്; ഭർത്താവിന് നേരെ ക്രൂര മർദ്ദനം; പ്രതികളുടെ മുൻകൂർ ജാമ്യം നിഷേധിച്ച് മഞ്ചേരി കോടതി

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: മഞ്ചേരി മുള്ളമ്പാറയിൽവെച്ചു കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ മറ്റൊരു കാറിൽ പിന്തുടർന്നെത്തി ആറംഗസംഘം അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് കോടതി മൂൻകൂർ ജാമ്യം നിഷേധിച്ചു. സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ കാർ തടഞ്ഞു നിർത്തി മർദ്ദിച്ചുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന രണ്ടു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയാണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്.

കേസിലെ ഒന്നാം പ്രതി മഞ്ചേരി മുള്ളമ്പാറ ഗ്യാസ് ഗോഡൗണിന് സമീപം താമസിക്കുന്ന ചേലാതടത്തിൽ അബ്ദുൽ നിഷാദ് എന്ന നിസാർ (26), രണ്ടാം പ്രതി മുള്ളമ്പാറ വരിയാൽ കല്ലായി ഉമ്മർ (29) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ് കുമാർ പോൾ തള്ളിയത്. 2019 ജൂൺ ഏഴിന് രാത്രി 11.45നാണ് കേസിനാസ്പദമായ സംഭവം.

കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ ആറംഗസംഘം മഞ്ചേരി പൂക്കോട്ടൂർ റോഡിലെ പാപ്പിനിപ്പാറ പള്ളിപ്പടിയിൽ തടഞ്ഞ് നിർത്തുകയായിരുന്നു. തുടർന്ന് ഇരുവരെയും പുറത്തിറക്കി യുവതിയുടെ വസത്രം വലിച്ചു കീറി അപമാനിക്കാൻ ശ്രമിക്കുകയും ഭർത്താവിനെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്. മഞ്ചേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP