Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഞ്ചേശ്വരത്ത് ക്രിസ്ത്യൻ പള്ളിക്ക് നേരെ കല്ലേറ്; അക്രമി സംഘത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ്; പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി; അക്രമം ഔവർ ലേഡി ഓഫ് മേഴ്‌സി പള്ളിക്കുനേരേ

മഞ്ചേശ്വരത്ത് ക്രിസ്ത്യൻ പള്ളിക്ക് നേരെ കല്ലേറ്; അക്രമി സംഘത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ്; പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി; അക്രമം ഔവർ ലേഡി ഓഫ് മേഴ്‌സി പള്ളിക്കുനേരേ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: മഞ്ചേശ്വരം ഹൊസബെട്ടുവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരേ കല്ലേറ്. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് ഔവർ ലേഡി ഓഫ് മേഴ്‌സി പള്ളിക്കുനേരേ കല്ലേറുണ്ടായത്.രാവിലെ പള്ളിയിലെത്തിയ വിശ്വാസികളാണ് ജനൽച്ചില്ലുകൾ തകർന്നതായി കണ്ടത്. തുടർന്ന് പള്ളിവികാരി പൊലീസിലറിയിച്ചതിനെത്തുടർന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി.

കല്ലേറിൽ പള്ളിയുടെ മൂന്ന് ജനൽച്ചില്ലുകൾ തകർന്നു. അക്രമിസംഘത്തിന്റെ ദൃശ്യങ്ങൾ പള്ളിപ്പരിസരത്തെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മതിൽ ചാടിക്കടന്നെത്തിയ രണ്ടംഗസംഘം പള്ളിയുടെ ജനൽച്ചില്ലുകൾ തകർക്കുകയായിരുന്നു. ഹെൽമെറ്റും കോട്ടും ധരിച്ചതിനാൽ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടാളുടെ പേരിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്.ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫും പള്ളി സന്ദർശിച്ചു.

പള്ളിയുമായി ബന്ധപ്പെട്ട് ഒരുപ്രശ്‌നവും നിലനിൽക്കുന്നില്ലെന്നും അക്രമത്തിനുപിന്നിലെ കാരണമെന്താണെന്ന് അറിയില്ലെന്നും ഇടവക വികാരി ഫാ. വിൻസെന്റ് സെൽഡാനോ പറഞ്ഞു.പള്ളിക്കുനേരേ കല്ലെറിഞ്ഞ സംഭവം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു. ബേഡകം ഇൻസ്‌പെക്ടർ ഉത്തംദാസിന്റെ നേതൃത്വത്തിൽ എട്ടംഗസംഘത്തിനാണ് ചുതമല. സംഭവം മണൽക്കടത്തുമായി ബന്ധമില്ലെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP