Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യക്കൊപ്പം കോഴ്‌സു പഠിക്കാൻ പോയ പ്രവാസി മലയാളി പെൺവാണിഭം നടത്തുന്നുവെന്നു സംശയിച്ചു തടഞ്ഞുനിർത്തി ആക്രമിച്ചു; സദാചാര ഗുണ്ടകളെ പിടികൂടി ശ്രീകണ്ഠാപുരം പൊലീസ്

ഭാര്യക്കൊപ്പം കോഴ്‌സു പഠിക്കാൻ പോയ പ്രവാസി മലയാളി പെൺവാണിഭം നടത്തുന്നുവെന്നു സംശയിച്ചു തടഞ്ഞുനിർത്തി ആക്രമിച്ചു; സദാചാര ഗുണ്ടകളെ പിടികൂടി ശ്രീകണ്ഠാപുരം പൊലീസ്

കണ്ണൂർ: ഭാര്യക്കൊപ്പം കോഴ്‌സു പഠിക്കാൻ പോയ പ്രവാസി മലയാളിക്കു നേരെ സദാചാര പൊലീസിന്റെ ആക്രമണം. പെൺവാണിഭം നടത്തുന്നുവെന്നു സംശയിച്ചാണ് പ്രവാസിമലയാളിയെ തടഞ്ഞുനിർത്തി ആക്രമിച്ചത്.

കണ്ണൂർ ശ്രീകണ്ഠാപുരത്താണു സംഭവം. കാറിൽ കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ബൈക്കിലെത്തിയ ആറംഗ സംഘമാണ് ശല്യപ്പെടുത്തിയത്.

ദമ്പതികളുടെ സമയോചിതമായ ഇടപെടലിൽ നാലുപേരെയാണു ശ്രീകണ്ഠാപുരം പൊലീസ് പിടികൂടിയത്. ശ്രീകണ്ഠാപുരം പൊലീസ് സ്‌റ്റേഷന് സമീപമാണ് സംഭവം.

പയ്യാവൂർ ഉപ്പുതറ സ്വദേശി മനോജ് മാത്യുവും കുടുംബവുമാണ് ആക്രമണത്തിന് ഇരയായത്. ഭാര്യയ്ക്കും രണ്ട് ഇരട്ടക്കുട്ടികൾക്കും ഒപ്പം തളിപ്പറമ്പ് കുറുമാത്തൂരിലെ ബന്ധുവീട്ടിൽ പോയി മടങ്ങവെയാണ് ആറംഗ സംഘം മൂന്ന് ബൈക്കുകളിലായി ഇവരെ പിന്തുടർന്നത്.

ഏകദേശം 19 കിലോമീറ്ററോളമാണ് ഈ സംഘം കാറിനെ പിന്തുടർന്നത്. തുടർന്ന് ശ്രീകണ്ഠാപുരം സർക്കാർ ഹൈസ്‌കൂളിന് സമീപത്ത് ബൈക്ക് കാറിന് കുറുകെയിട്ട് മനോജ് മാത്യുവിന്റെ ഭാര്യയെ പുറത്തേയ്ക്ക് വലിച്ചിറക്കാനും സംഘം ശ്രമിച്ചു. ഉടൻ മനോജ് മാത്യു കാർ വേഗത്തിൽ ഓടിച്ച് സമീപത്തെ പൊലീസ് സ്‌റ്റേഷനിലേക്ക് കയറ്റി. ബൈക്കുകൾ കാറിനെ സ്‌റ്റേഷനിലേക്കും പിന്തുടർന്നു.

പൊലീസിന് മുമ്പാകെ മനോജ് മാത്യു സംഭവം വിവരിച്ചതോടെ ബൈക്കിലെത്തിയവരിൽ നാലുപേരെ പൊലീസുകാർക്കു പിടികൂടാൻ കഴിഞ്ഞു. എന്നാൽ, സംഘത്തിലെ രണ്ടുപേർ ബൈക്കിൽ കടന്നു. കുറുമാത്തൂർ സ്വദേശി നൗഷാദ്, മുസ്തഫ, അഫ്‌സൽ, സതീശൻ ്എന്നിവരാണ് പിടിയിലായത്. പ്രതികൾ മുമ്പും സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി.

ഓസ്‌ട്രേലിയയിൽ ജോലിനോക്കുകയാണു മനോജ് മാത്യുവും കുടുംബവും. ജോലിയുടെ ഭാഗമായി ഭാര്യയ്‌ക്കൊപ്പം മനോജ് സ്ഥിരമായി തളിപ്പറമ്പിൽ ഒരു കോഴ്‌സ് പഠിക്കാൻ പോയിരുന്നു. ദമ്പതികൾ തളിപ്പറമ്പ് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തുകയാണെന്ന് കരുതിയാണ് യുവാക്കൾ പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചതെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP