Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവധിയാകും മുമ്പ് എടിഎമ്മുകൾ കാലി; നിറയ്ക്കുമെന്ന ബാങ്കുകളുടെ ഉറപ്പും പാഴ്‌വാക്കായതോടെ സർക്കാർ ഇടപെട്ടു; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എടിഎമ്മിൽ പണം നിറയ്ക്കും

അവധിയാകും മുമ്പ് എടിഎമ്മുകൾ കാലി; നിറയ്ക്കുമെന്ന ബാങ്കുകളുടെ ഉറപ്പും പാഴ്‌വാക്കായതോടെ സർക്കാർ ഇടപെട്ടു; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എടിഎമ്മിൽ പണം നിറയ്ക്കും

കൊച്ചി: അഞ്ചു ദിവസത്തെ തുടർച്ചയായ അവധിയിലേക്കു ബാങ്കുകൾ കടക്കും മുമ്പു തന്നെ എടിഎമ്മുകൾ കാലി. ആഘോഷ വേളയിൽ പണമെടുക്കാനാകാതെ ഭൂരിപക്ഷം ഉപയോക്താക്കളും വലഞ്ഞു.

ഓണം ബ്രകീദ് ആഘോഷങ്ങൾക്ക് മുന്നോടിയായി നിരവധി പേർ കൂട്ടത്തോടെ പണം പിൻവലിച്ചതോടെ സംസ്ഥാനത്തെ ചെറുനഗരങ്ങളിലെയും ഗ്രാമങ്ങളിലെയും എടിഎമ്മുകൾ കാലിയാകുകയായിരുന്നു.

അഞ്ച് ദിവസത്തെ ബാങ്ക് അവധി ആരംഭിച്ചതിനാൽ പണം ലഭിക്കാനുള്ള മാർഗങ്ങൾ അടഞ്ഞതോടെ ജനങ്ങൾ പ്രതിസന്ധിയിലാകുകയും ചെയ്തു. തുടർ അവധികൾ മൂലം ഉണ്ടാകുന്ന പണക്ഷാമം പരിഹരിക്കാൻ നടപടി എടുത്തിട്ടുണ്ടെന്ന ബാങ്കുകളുടെ ഉറപ്പും പാലിക്കാതെ വന്നതോടെ പ്രശ്‌നം രൂക്ഷമായി.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സർക്കാർ ഇക്കാര്യത്തിൽ ഇടപെട്ടു. എടിഎമ്മുകളിൽ പണം നിറയ്ക്കാൻ സർക്കാർ എസ്‌ബിറ്റിക്ക് നിർദ്ദേശം നൽകി. തിങ്കളാഴ്ചയും, ചൊവ്വാഴ്ചയുമായി കാലിയായ എടിഎമ്മുകളിൽ പണം നിറയ്ക്കുമെന്ന് എസ്‌ബിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്.

കൂടാതെ ആവശ്യമെങ്കിൽ ആർബിഐ ചെസ്റ്റ് ബ്രാഞ്ചുകൾ തിങ്കൾ,ചൊവ്വ, ബുധൻ ദിവസങ്ങളിൽ തുറക്കാൻ എസ്‌ബിറ്റി തീരുമാനിച്ചു. റിസർവ് ബാങ്കിന്റെ പണം സൂക്ഷിക്കുന്ന ബ്രാഞ്ചുകളാണ് ചെസ്റ്റ് ബ്രാഞ്ചുകൾ. എസ്‌ബിറ്റിക്ക് ഇതിനുള്ള അനുമതി ആർബിഐ നൽകിയിട്ടുണ്ട്.

രണ്ടാം ശനിയാഴ്ച ആയതിനാൽ പത്താം തീയതി അവധി ആയിരുന്ന ബാങ്കുകൾ ബക്രീദ് ഓണം അവധികൾക്ക് ശേഷം വ്യാഴാഴ്ചയേ തുറക്കു എന്നതാണു പ്രതിസന്ധി രൂക്ഷമാക്കിയത്. ഉത്രാടത്തിനും ബക്രീദിനും അനുബന്ധിച്ച് ഉപയോക്താക്കൾ കൂടതൽ പണം പിൻവലിച്ചതും പ്രശ്‌നം രൂക്ഷമാക്കിയിരുന്നു. ഇതു പരിഹരിക്കാനാണു സംസ്ഥാന തല ബാങ്കേഴ്സ് സമിതി വഴി സർക്കാർ നിർദ്ദേശം നൽകിയത്. ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട ഏജൻസികളോട് പണം നിറയ്ക്കാൻ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നു ബാങ്ക് അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP