Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് കാലത്ത് മാസ്‌കും ഗ്ലൗസുമിട്ട് എടിഎമ്മിൽ നിന്ന് പണം കവരാൻ ശ്രമം; കൗണ്ടർ തകർത്തതോടെ ബാങ്കിന്റെ മുംബൈയിലുള്ള കൺട്രോൾ റൂമിൽ അലാം; തിരൂർ പൊലീസ് എത്തിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു; ദൃശ്യങ്ങൾ സിസി ടിവിയിൽ

കോവിഡ് കാലത്ത് മാസ്‌കും ഗ്ലൗസുമിട്ട് എടിഎമ്മിൽ നിന്ന് പണം കവരാൻ ശ്രമം; കൗണ്ടർ തകർത്തതോടെ ബാങ്കിന്റെ മുംബൈയിലുള്ള കൺട്രോൾ റൂമിൽ അലാം; തിരൂർ പൊലീസ് എത്തിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു; ദൃശ്യങ്ങൾ സിസി ടിവിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്ന കോവിഡ് കാലത്ത് എ.ടി.എം. കൗണ്ടറിലെ പണം മോഷ്ടിക്കാൻ വന്നത് മുഖം മൂടിയും ഗ്ലൗസും ധരിച്ച്. മെഷീൻ തകർത്തെങ്കിലും പണം കിട്ടിയില്ല. കൗണ്ടർ തകർത്തതോടെ ബാങ്കിന്റെ മുംബൈയിലുള്ള കൺട്രോൾ റൂമിൽ വിവരം ലഭിച്ചു. പൊലീസ് എത്തിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സി.സി.ടിവിയിൽ.

തിരൂർ നഗരത്തിലെ രണ്ടു ബാങ്കുകളിലെ എ.ടി.എം. കൗണ്ടറുകളിൽ കവർച്ചാ ശ്രമം നടന്നത്.പുലർച്ചെ 2.30 ഓടെ ബസ്റ്റാന്റിനു സമീപമുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ എ.ടി.എം. കൗണ്ടറിലും കഴിഞ്ഞ ദിവസം നടുവിലങ്ങാടിയിലുള്ള ഇസാഫ് ബാങ്കിന്റെ എ.ടി.എം. കൗണ്ടറിലുമാണ് കവർച്ചാ ശ്രമം നടന്നത്. മുഖം മൂടിയും ഗ്ലൗസും ധരിച്ചയാളാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ എ.ടി.എം. കവരാനെത്തിയത്. കമ്പിപ്പാരയുമായെത്തിയ മോഷ്ടാവ് എ.ടി.എം. മെഷീൻ തകർത്തെങ്കിലും പണമൊന്നും നഷ്ടപ്പെട്ടില്ല.

ബാങ്കിന്റെ മുംബൈയിലുള്ള കൺട്രോൾ റൂമിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. നടുവിലങ്ങാടിയിലുള്ള ബാങ്ക് എ.ടി.എമ്മിൽ വന്ന മോഷ്ടാവിനെ വ്യക്തമായി തിരിച്ചറിയാമായാരുന്നു. മുഖാവരണമില്ലാതെ അകത്തു കയറിയ മോഷ്ടാവ് ആദ്യം എ.ടി.എം. മെഷീൻ പരിശോധിച്ച ശേഷം തിരിച്ചു പോയി. ആയുധവുമായി മടങ്ങി വന്ന് എ.ടി.എം. തകർക്കുന്നതിന്റെ ദൃശ്യങ്ങളാണ് സി.സി.ടി.വി.ക്യാമറയിൽ പതിഞ്ഞത്. രണ്ട് സംഭവങ്ങളിലും തിരൂർ പൊലീസ് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP